Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
ശ്രദ്ധിക്കാതെ കട്ടിലിൽ തിരിഞ്ഞു കിടന്നു.. രേഷ്മ ആയുള്ള കളി മനസ്സിൽ പിന്നെയും പിന്നെയും കണ്ടു കണ്ടു ഞാൻ സുഖമായി ഉറങ്ങി..
രാവിലെ എല്ലാവരും അമ്പലത്തിൽ പോകുന്ന തിരക്കിൽ ആയിരുന്നു. ഉത്സവം ആണല്ലോ. സ്നേഹേച്ചി എന്നെ നേരത്തെ വിളിച്ചെങ്കിലും ഞാൻ ഉണരാൻ കുറച്ചു വൈകി. അത് കൊണ്ട് എന്നോട് പറഞ്ഞിട്ട് സ്നേഹിച്ചിയും ഗോപു ചേച്ചിയും ഗോകുലും കൂടി അമ്പലത്തിലേക്ക് രാവിലെ തന്നെ പോയി. രേഷു അമ്പലത്തിൽ വരുന്നില്ല എന്ന് പറഞ്ഞത് കൊണ്ട് ഒരു കൂട്ടിന് വേണ്ടി ഞാൻ പാലയ്ക്കലേക്ക് നടന്നു..
'ആഹാ രാവിലെ കുളിച്ചല്ലോ..'
എന്നെ കണ്ട ഉടനെ അനിലാമ്മായി ചോദിച്ചു.
'അമ്പലത്തിൽ പോകാൻ വന്നതാ.. ചേച്ചിമാർ എന്തിയെ..?
ഞാൻ തിരക്കി
'ദേ എല്ലാം കുളിക്കുന്നെ ഉള്ളു..'
അമ്മായി പറഞ്ഞു.. ഞാൻ അകത്തേക്ക് കയറിയപ്പോ മീതു അകത്തു ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടാൽ അവളങ്ങനെ മൈൻഡ് ഒന്നും ചെയ്യാറില്ല.. അകത്തെ ശിവേച്ചിയുടെ മുറിയിൽ എല്ലാരുടെയും ശബ്ദം കേട്ട് ഞാൻ അകത്തേക്ക് ചെന്നു.. എല്ലാവരും അകത്തു ഒരുക്കം ആയിരുന്നു.. വേദു റെഡി ആയി നിൽപ്പുണ്ട്.. ശിവേച്ചി കണ്ണെഴുതുന്നു. ആര്യ ചേച്ചി മുടി കെട്ടുന്നു. കല്ലു ചേച്ചി ലാച്ച ശരിയാണോ എന്ന് കണ്ണാടിയിൽ പലതവണ നോക്കുന്നു.. ആ പെൺ പൂക്കൾക്ക് ഇടയിലേക്ക് ഞാൻ പറന്ന് ചെന്നിരുന്നു..
ശിവേച്ചി ഒരു കറുപ്പ് ചുരിദാർ ആണ് ധരിച്ചിരിക്കുന്നെ.. നല്ല ഭംഗി ഉണ്ട് ചേച്ചിയെ കാണാൻ. ഞാൻ കണ്ണെടുക്കാതെ ചേച്ചിയുടെ സൗന്ദര്യത്തിൽ മാത്രം ശ്രദ്ധിച്ചിരുന്നു.. ഇടയ്ക്ക് കണ്ണാടിയിൽ നിന്ന് കണ്ണെടുത്ത ശിവേച്ചി എന്റെ നോട്ടം കണ്ടു കുസൃതിയോടെ കൊഞ്ഞനം കുത്തി കാണിച്ചു. വായ് നോക്കിയാലും എനിക്ക് ഇവിടെ
💬 Comments
View all comments