Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
എന്നോട് ജാനു ചേച്ചിയുടെ കൂടെ പോയി കിടക്കാൻ പറഞ്ഞു
'നീ കിടക്കുന്നെ വാ.. എനിക്ക് ഉറക്കം വരുന്നു..'
വായ്കോട്ട വിട്ടു കൊണ്ട് ജാനു ചേച്ചി പറഞ്ഞു.. എന്നിട്ട് റൂമിലേക്ക് പോയി
'ചെല്ലെടാ.. അല്ലേൽ നീ ഇവിടെ കിടന്നു ഉറങ്ങി പോകും..'
ശിവേച്ചി എന്നെ ചവിട്ടി എണീപ്പിച്ചു ജാനു ചേച്ചിയുടെ മുറിയിലേക്ക് വിട്ടു..
അപ്പോളേക്കും എല്ലാവരും കിടന്നു.. ലൈറ്റ് എല്ലാം അണച്ചു. ശിവേച്ചി മാത്രം റൂമിൽ ടിവി കാണുന്നു. ആ വെട്ടം മുറിയിൽ ഉണ്ട്. ഞാൻ കതക് ചാരി.. ജാനു ചേച്ചി കട്ടിലിൽ കിടക്കുന്നുണ്ട്. ഉറങ്ങിയോ..? ഞാൻ പതിയെ ചെന്നു അടുത്ത് കിടന്നു..
'ചേച്ചി..?
ഞാൻ വിളിച്ചു
'ആ...'
ചേച്ചി അവ്യക്തമായി വിളി കേട്ടു
'ഉറങ്ങിയോ...?
ഞാൻ ചോദിച്ചു
'എനിക്ക് ഉറക്കം വരുന്നു.. നീ മിണ്ടാതെ കിടക്ക്...'
അത് പറഞ്ഞിട്ട് ജാനു ചേച്ചി തിരിഞ്ഞു കിടന്നു. മുമ്പത്തെ പോലെ സംസാരിച്ചു കിടക്കാൻ വയ്യ ഉറങ്ങണം എന്നാണ് ചേച്ചി ഉദ്ദേശിച്ചത്.. ഞാനും പിന്നെ മിണ്ടിയില്ല.. ഉറങ്ങിയുമില്ല.. ഉറങ്ങാതെ ഞാൻ കണ്ണ് തുറന്നു പിടിച്ചു കിടന്നു.. ഹോളിൽ ടിവിയിൽ നിന്നുള്ള പാട്ട് ഒക്കെ കേൾക്കാം. അതും ശ്രദ്ധിച്ചു കുറച്ചു നേരം ഞാൻ കിടന്നു.. കുറേ കഴിഞ്ഞു അതും നിലച്ചു.. ശിവേച്ചി ഉറങ്ങാൻ പോയെന്ന് എനിക്ക് മനസിലായി.. ഞാൻ കുറച്ചു നേരം കൂടി അനങ്ങാതെ കിടന്നു.. എന്നിട്ട് പതിയെ ശില്പ ചേച്ചിയെ വിളിച്ചു
'ചേച്ചി.....'
മറുപടി ഒന്നും ഉണ്ടായില്ല. ആൾ ഉറങ്ങി എന്ന് ഉറപ്പാണ്.. എന്നാലും ഞാൻ ശബ്ദം ഒന്ന് ഉയർത്തി പിന്നെയും ഒന്ന് വിളിച്ചു..
'ചേച്ചി........'
ഇല്ല. അനക്കം ഒന്നുമില്ല.. മലർന്നാണ്
💬 Comments
View all comments