0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 83.7K

'നീ എന്തിനാ വേറെ ഒരുത്തനും ആയുള്ള അടിയിൽ കയറി ഇവനെ തല്ലിയത്..?

'എടാ അവൻ വയ്യാത്തത് ആണ്. അവനെ പിടിച്ചു അടിക്കുമ്പോ വേറെന്ത് ചെയ്യണം. ഇവനോട് ഞാൻ കുറേ വട്ടം പറഞ്ഞതാ വയ്യാത്തത് ആണ് വയ്യാത്തത് ആണെന്ന്. കേൾക്കണ്ടേ. അപ്പോൾ മാറാൻ പിടിച്ചു തള്ളി. അതാണ്..'

ഞാൻ പറഞ്ഞു

'വയ്യാത്തതോ..?

അയ്യപ്പൻ ചോദിച്ചു

'ആ.. ഞങ്ങളുടെ ക്ലാസ്സിൽ വയ്യാത്ത ഒരു പയ്യനുണ്ട്. റോഷൻ. അവൻ തുപ്പിയപ്പോ ഇവന്റെ കാലിൽ അറിയാതെ തെറിച്ചു. അതാണ് വിഷയം..'

ഞാൻ പറഞ്ഞു

'ഏത്..? കണ്ണാടി വച്ച റോഷനോ...?

അയ്യപ്പനു അവനെ അറിയാമെന്നു തോന്നുന്നു

'അതേ..'

ഞാൻ പറഞ്ഞു

'അവനെ പോയാണോടാ അടിക്കുന്നത്..?

അയ്യപ്പൻ മനുവിനെ ഒറ്റ തേമ്പ് കൊടുത്തു

'എനിക്ക് അറിയില്ലായിരുന്നു അവന് വയ്യാത്തത് ആണെന്ന്..'

മനു പറഞ്ഞു

' കണ്ടാൽ മനസ്സിലാവില്ലേ ..? നീ കണ്ണ് പൊട്ടൻ ആണോ..?

അയ്യപ്പൻ മനുവിന് നേരെ ചൂടായി

അതോടെ ആ വിഷയം ക്ലോസ് ആയി. എനിക്ക് പോകാൻ അനുവാദവും ആയി. ഞാൻ നടന്നു കുറച്ചു മുന്നോട്ടു ചെന്നപ്പോ അയ്യപ്പൻ പിന്നിൽ നിന്ന് ഓടി വന്നു. ഒരു സൗഹൃദ രൂപേണ അവൻ എന്റെ തോളിൽ കയ്യിട്ടു. അവന് നല്ല പൊക്കം ഉള്ളത് കൊണ്ട് അങ്ങനെ പിടിച്ചപ്പോ എനിക്ക് നല്ല ഭാരം അനുഭവപ്പെട്ടു.

'ആ പയ്യനെ എനിക്ക് അറിയുന്നതാ. നമ്മുടെ വീടിന് കുറച്ചു അടുത്താ.. അവനായി ആണ് പ്രശ്നം എന്ന് അറിയില്ലായിരുന്നു..'

അയ്യപ്പൻ പറഞ്ഞു

'അത് കുഴപ്പമില്ല. ഇപ്പൊ മനസിലായല്ലോ..'

'നിങ്ങൾ കണ്ണൻ ചേട്ടന്റെ ഒക്കെ ടീം ആണല്ലേ ..?

അയ്യപ്പൻ ചോദിച്ചു. ഇവന് കൃഷ്ണദേവ്

💬 Comments

View all comments