0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 84K

കിടന്ന് റെക്കോർഡ് ഇടുവാണോ..? ഇനി വെള്ളത്തിന് അടിയിൽ നിന്ന് ശരിക്കും ഏതെങ്കിലും പ്രേതം ചേച്ചിയെ പിടിച്ചോ...?

എനിക്ക് മനസിലായില്ല. ഞാൻ സിഗ്നൽ കൊടുത്തിട്ടും ചേച്ചി പൊങ്ങണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇനി ഞാൻ കല്ല് എറിഞ്ഞത് വെള്ളത്തിന് അടിയിൽ ആയത് കൊണ്ട് ചേച്ചി അറിഞ്ഞു കാണില്ലേ...? ആ സംശയം തോന്നിയപ്പോ ഞാൻ കല്ല് ഒന്ന് കൂടി എടുത്തു വെള്ളത്തിലേക്ക് എറിഞ്ഞു. അത് നയന ചേച്ചി ഇരിക്കുന്ന കടവിന്റെ അല്പം മുന്നിൽ ആയാണ് ഇട്ടത്. ഇത് ശിവ എന്തായാലും അറിയും.

കല്ല് എറിഞ്ഞത് എവിടെ നിന്നാണ് എന്ന് നയന ചേച്ചിക്ക് മനസിലായില്ല. ഞാൻ മറഞ്ഞു നിന്ന് നോക്കിയപ്പോ നയന ചേച്ചിയുടെ മുഖത്ത് പരിഭ്രമവും ഭീതിയും ഒക്കെ ചെറുതായ് ഉണ്ട്. അപ്പോൾ ചേച്ചിക്ക് പേടി ഒക്കെ ഉണ്ട്. എന്നിട്ടാണ് ശിവ ചേച്ചിക്ക് മുന്നിൽ ഇരുന്നു ഞങ്ങളുടെ മുത്തപ്പനേ വിശ്വാസം ഇല്ലാത്ത പോലെ കളിയാക്കി ചിരിച്ചത്..

ആ ചിരിക്കുള്ള പ്രതികാരം എന്നോണം സംഹാരരുദ്ര ആയ ഏതോ യക്ഷിയെ പോലെ അലറിക്കൊണ്ട് ശിവദ ചേച്ചി വെള്ളത്തിൽ നിന്നും പൊങ്ങി. കൈകൾ കൊണ്ട് മാന്തി പൊളിക്കാൻ വരുന്നത് പോലെ കടവിലേക്ക് അലറിക്കൊണ്ട് ശിവേച്ചി അടുത്തു... ശിവേച്ചിയുടെ മുഖത്ത് വച്ച പേടിപ്പിക്കുന്ന മുഖംമൂടി കൂടി കണ്ടപ്പോ ശിവേച്ചിയേക്കാൾ ഉച്ചത്തിൽ നയന ചേച്ചി അലറി

'അച്ഛാ.....'

ശിവേച്ചി ഒട്ടും മടിക്കാതെ കരയിലേക്ക് പാഞ്ഞു കയറി.

നയന ചേച്ചിക്ക് ഓടി രക്ഷപെടാൻ ആഗ്രഹം ഉണ്ടായി എങ്കിലും കാലുകൾ അനങ്ങുന്നില്ല എന്ന അവസ്‌ഥയിൽ ആയിരുന്നു. ശിവേച്ചി എന്ന ഭൂതം തന്നെ പിടിക്കും എന്ന് ആയപ്പോൾ പേടിച്ചു വിറച്ചു നയന ചേച്ചിയുടെ ബോധം

💬 Comments

View all comments