0%

Chapter Title : എൽ ഡൊറാഡോ 6 [സാത്യകി]

Author : സാത്യകി Read All Parts 84K

കടവിലേക്ക് നോക്കി. ചേച്ചിയുടെ ഒപ്പം ചേർന്നു ഇരുന്നു ഞാനും. ചേച്ചിയുടെ ദേഹത്തു നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം എന്റെ ദേഹത്തും നനവ് പകരുന്നുണ്ട്..

അപ്പുറെ ഓടി വന്നവരിൽ നയന ചേച്ചിയുടെ അച്ഛൻ അച്യുതൻ വാര്യരും ഉണ്ട്. മോളുടെ തല മടിയിൽ വച്ചു ആശങ്കയോടെ പുള്ളി മോളെ വിളിക്കുന്നുണ്ട്. ആരോ കുറച്ചു വെള്ളം കൈക്കുമ്പിളിൽ എടുത്തു നയന ചേച്ചിയുടെ മുഖത്ത് തളിച്ചു. പക്ഷെ ചേച്ചി അപ്പോളും പൂർണമായി ബോധത്തിലേക്ക് വന്നിട്ടില്ല..

'തട്ടി പോയി കാണുമോ...?

ഞാൻ ശിവേച്ചിയോട് ചോദിച്ചു.

'നാക്ക് വളയ്ക്കല്ലേ...'

ചേച്ചി എന്നോട് പറഞ്ഞു

ഇനി കൂടുതൽ നേരം ഇവിടെ ഇരിക്കുന്നത് പന്തി അല്ലാത്തത് കൊണ്ട് ഞങ്ങൾ രണ്ടും പെട്ടന്ന് തന്നെ അവിടുന്ന് മാറി. തിരിച്ചു വന്ന വഴി തന്നെ ഞങ്ങൾ വീട്ടിലേക്ക് പോയി. വരുന്ന വഴിയിൽ ഓലപ്പുരയിൽ കയറി ശിവേച്ചി സാരി അഴിച്ചു മാറ്റി. പാവാട നന്നായി പിഴിഞ്ഞ് വെള്ളം കളഞ്ഞു. മുടി പിഴിഞ്ഞ് മുടിയിലെ വെള്ളം കളഞ്ഞു. ഞാൻ ഓലപ്പുരയ്ക്ക് വെളിയിൽ നിൽക്കുക ആയിരുന്നു. എനിക്ക് അകത്തുള്ളത് ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല

ഇങ്ങോട്ട് വരുന്ന വഴിയിൽ മുഴുവൻ ശിവേച്ചി നയന ചേച്ചി പേടിച്ചു നിലവിളിച്ചതും അലറി ബോധം കേട്ടതും പറഞ്ഞു പൊട്ടിച്ചിരിച്ചാണ് വന്നത്. ചേച്ചി ഇത്രയും തുറന്നു ചിരിച്ചു ഞാൻ ഇത് വരെ കണ്ടിട്ടില്ല. വെട്ടം ഉണ്ടായിരുന്നു എങ്കിൽ ആ നുണക്കുഴികൾ എനിക്ക് അപ്പോൾ കാണാമായിരുന്നു..

'നയന ചേച്ചിയുടെ സ്‌ഥാനത്തു ശിവേച്ചി ആയിരുന്നു എങ്കിൽ ഇത് പോലെ പേടിച്ചു നിലവിളിക്കുമായിരുന്നോ...?

വരുന്ന വഴിയിൽ ഞാൻ ചോദിച്ചു

'പിന്നെ ഞാൻ ഒന്നും അങ്ങനെ നിലവിളിക്കില്ല. എനിക്ക് നല്ല

💬 Comments

View all comments