0%

Chapter Title : എൽ ഡൊറാഡോ 7 [സാത്യകി]

Author : സാത്യകി Read All Parts 61.4K

അത് നടന്നില്ല. കാരണം അവളുടെ കൂടെ അവളുടെ കൂട്ടുകാരി ആൻമേരി ഉണ്ടായിരുന്നു. ഞാൻ ഒരു മൂലക്ക് അവളുമാരെ നോക്കാതെ നിന്നു. ആൻമേരി ഇടക്ക് എന്നെ എറിഞ്ഞു നോക്കിയെങ്കിലും ഞാൻ അധികം മൈൻഡ് കൊടുത്തില്ല.

അവളുമാർ ഓട്ടോയിൽ കയറി പോയി കഴിഞ്ഞു കുറച്ചു കഴിഞ്ഞാണ് ശ്യാം വന്നത്. ഒരു പത്രക്കടലാസ്സിൽ പൊതിഞ്ഞു അവനെനിക്ക് സാധനം കൊണ്ട് തന്നു. ഞാൻ അത് പെട്ടന്ന് തന്നെ എടുത്തു ബാഗിൽ ഇട്ടു.

സത്യം പറഞ്ഞാൽ ഒരു ബോംബ് അരയിൽ വച്ചു നടക്കുന്നത് പോലെ ആയിരുന്നു എനിക്ക് അനുഭവപ്പെട്ടത്. സ്കൂളിൽ എത്തിയത് മുതൽ ഓരോ നിമിഷവും ഞാൻ വെറുതെ ഭയപ്പെട്ടു. എങ്ങാനും ടീച്ചർമാർ എങ്ങാനും ബാഗ് തപ്പാൻ വന്നാൽ ശരിക്കും പിടിവീഴും. അതോടെ എന്റെ നല്ലപിള്ള കളിയും അവസാനിക്കും. നാട്ടിലും സ്‌കൂളിലും എല്ലാം നാറും. ഇത്രയും റിസ്ക് എടുക്കണോ എന്ന് ഞാൻ ക്ലാസ്സിൽ ഇരുന്നു പലവട്ടം ആലോചിച്ചു പോയി.

സിഡിയുടെ കാര്യം ഞാൻ അല്ലാതെ അറിയുന്ന ഏക ആൾ അലൻ ആയിരുന്നു. അവന്റെ വീട്ടിൽ കൊണ്ട് വച്ചു കാണാൻ ആണ് പ്ലാൻ. ഇന്നല്ല, അവന്റെ വീട്ടിൽ ആരും ഇല്ലാത്ത ഒരു ദിവസം നോക്കി കാണാൻ. അങ്ങനെ ആണ് തീരുമാനിച്ചത്. സിഡി അവൻ ഇന്ന് വൈകിട്ട് വീട്ടിൽ കൊണ്ട് പോകും. അത് പിന്നെ അവൻ ഒളിപ്പിച്ചു വച്ചോളും. ഇന്ന് സ്കൂൾ അവസാനിക്കുന്നത് വരെ എങ്ങനെ എങ്കിലും പിടിക്കപ്പെടാതെ ഇരിക്കണം. അങ്ങനെ ആണെങ്കിൽ രക്ഷപെട്ടു. ഞാൻ ആകെ ടെൻഷനിൽ ആണെങ്കിലും അലന് വലിയ പേടി ഒന്നും ഇല്ലായിരുന്നു. അല്ലേലും ആ തെണ്ടിക്ക് പേടിക്കാൻ എന്തിരിക്കുന്നു. സിഡി എന്റെ

💬 Comments

View all comments