0%

Chapter Title : എൽ ഡൊറാഡോ 7 [സാത്യകി]

Author : സാത്യകി Read All Parts 61.9K

എന്നൊക്കെ ആണ് വിളിക്കുന്നെ. പ്രധാനമായും ഞങ്ങൾ തന്നെ ഉള്ളപ്പോൾ.

'പറ്റില്ല...'

ചേച്ചി തറപ്പിച്ചു പറഞ്ഞു

'എന്നെ അല്ലേ തല്ലിയതും നാണം കെടുത്തിയതും ഒക്കെ.. എനിക്ക് കുഴപ്പമില്ല.. എല്ലാം പോട്ടെ...'

ഞാൻ പറഞ്ഞു..

'ശരി.. നിനക്ക് ഒരു പ്രശ്നവും ഇല്ല അല്ലേ.. എന്നാൽ വേണ്ട.. പക്ഷെ ഇനി മേലാൽ എന്റെ പിറകെ വന്നു പോകരുത്. ചേച്ചി എന്നും പാറു എന്നും ഒക്കെ വിളിച്ചു മേലാൽ എന്റെ പിറകെ വരരുത്...'

ശിവ തീർച്ചപ്പെടുത്തി പറഞ്ഞു

'അതിന് നമ്മൾ തമ്മിൽ എന്തിനാ പിണങ്ങുന്നത്...?

ഞാൻ ചോദിച്ചു

'പിന്നെ.. നിന്നേ തല്ലിയാൽ അത് ചോദിക്കാൻ എനിക്ക് അവകാശം ഇല്ലല്ലോ.. അപ്പോൾ പിന്നെ അങ്ങനെ ഒക്കെ മതി ഇനി അങ്ങോട്ടും...'

ശിവ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു

'അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത്..'

ഞാൻ പെട്ടന്ന് ശിവയുടെ കയ്യിൽ പിടിച്ചു.. നല്ല തണുപ്പ് കൈകൾക്ക്

'കയ്യെന്ന് വിടടാ..'

ശിവ എന്നോട് ചൂടായി

'ചൂടാകാതെ.. ഞാൻ ഒന്നും പറയാൻ ഇല്ല.. ചേച്ചിയുടെ ഇഷ്ടം എന്റേം ഇഷ്ടം..'

ഞാൻ ഒടുവിൽ തോറ്റു കൊടുത്തു. അല്ലേലു ഉള്ള കമ്പിനി കൂടി പോയാലോ..

കുപ്പിച്ചില്ല് വിതറാൻ ചേച്ചി തന്നെ ആണ് പോയത്. എന്നെ വിളിച്ചില്ല. എനിക്ക് വേണ്ടി ചേച്ചി അത്രയും ഒക്കെ ചെയ്യുന്നു എന്നോർത്തപ്പോ എനിക്ക് രോമാഞ്ചം വന്നു..

പിറ്റേന്ന് കുപ്പിച്ചില്ല് കാരണം ഗ്രൗണ്ടിൽ ആരുടെയും കളി നടക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു. എന്നാലും അത് കണ്ടു തന്നെ അറിയണം എന്ന് എനിക്ക് തോന്നി. ഉച്ച ഒക്കെ ആയപ്പോ ഞാൻ പതിയെ വീട്ടിൽ നിന്നും ഇറങ്ങി ഗ്രൗണ്ടിലേക്ക് ചെന്നു. ഗ്രൗണ്ടിന്

💬 Comments

View all comments