0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 227743

കിട്ടിയിരുന്നു.. ഞങ്ങൾ രണ്ടും അത് പങ്കിട്ടു കഴിച്ചു.. ഗോകുൽ ആണേൽ നല്ലത് പോലെ മാങ്ങ തട്ടി.. അത് തിരിച്ചു തട്ടിയത് കുറച്ചു കഴിഞ്ഞാണ്..

'നന്ദു ചേട്ടാ.. ഒരു പ്രശ്നം പോലെ..'

വയറിൽ കൈ വച്ചു തിരുമ്മി അവൻ എന്നോട് പറഞ്ഞു

'എന്താടാ..?

ഞാൻ ചോദിച്ചു

'വയറിൽ ഗുളുഗുളു.. ഞാൻ തൂറാൻ പൊക്കോട്ടെ..?

ക്ലാസ്സിൽ സാറിനോട് ചോദിക്കുന്നത് പോലെ അവൻ എന്നോട് അനുവാദം ചോദിച്ചു

'മാങ്ങ കുറേ തിന്നിട്ടാ.. വേഗം പോയിട്ട് വാ..'

ഞാൻ അവനോട് പറഞ്ഞു

വയറിൽ കൈ വച്ചു അവൻ മുന്നോട്ടു ഓടി. വീട്ടിലേക്ക് ഓടുന്നതിന് പകരം അവൻ വീടുകളുടെ പിന്നിലെ കാട്ടിലേക്ക് ആണ് ഓടിയത്

'എടാ എവിടെ പോവാ ആ വഴി..?

ഞാൻ വിളിച്ചു ചോദിച്ചെങ്കിലും അവൻ തിരിഞ്ഞ് നോക്കിയില്ല. ആ ഓട്ടത്തിൽ തന്ത വിളിച്ചാലും ആരും തിരിഞ്ഞ് നോക്കില്ല. കുറച്ചു പ്രശ്നം ആയിട്ടുള്ള ഓട്ടമല്ലേ.

വയറ്റിൽ തീരെ പിടിച്ചു കാണില്ല. അതാണ് അവൻ പെട്ടന്ന് കണ്ടിടത്തേക്ക് ഓടി പോയി ഇരുന്നത്. ഞാൻ ഓർത്തു..

കുറച്ചു സമയം കഴിഞ്ഞു ഗോകുൽ തിരിച്ചു വന്നു. നിക്കറിന്റെ പിറകിൽ ഒക്കെ നനവുണ്ട്. പരുപാടി കഴിഞ്ഞു എന്ന് തോന്നുന്നു..

'കഴിഞ്ഞോ..? ഇപ്പോൾ എങ്ങനെ ഉണ്ട്..?

ഞാൻ ചോദിച്ചു

'ഇപ്പോൾ കുഴപ്പം ഒന്നുമില്ല..'

വയറിൽ തട്ടി അവൻ പറഞ്ഞു

'നീ എന്തിനാ വീട്ടിൽ പോകാതെ ആ കാട്ടിലേക്ക് ഓടി പോയത്..?

ഞാൻ അവനോട് കാര്യം അറിയാതെ ചോദിച്ചു

'അതാ ഞങ്ങളുടെ കക്കൂസ്..'

അവൻ മറയില്ലാതെ പറഞ്ഞു. കുട്ടിയല്ലേ

'നിങ്ങളുടെ കക്കൂസോ..?

ഞാൻ മനസിലാകാതെ വീണ്ടും ചോദിച്ചു

'ആ.. ഞങ്ങൾ അവിടെയാ പോണെ..'

ഗോകുൽ എന്നോട് പറഞ്ഞു..

അപ്പോളാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്. സുരേഷ് ചേട്ടന്റെ വീട്ടിൽ ഒരു കക്കൂസ് ഇല്ല എന്നുള്ളത് ഇപ്പോളാണ് ഞാൻ ഓർത്തത് തന്നെ.

അവിടെ പലപ്പോഴും പോയിട്ടുണ്ട് എങ്കിലും ഈ കാര്യം ഞാൻ ഓർത്തിരുന്നില്ല.. ചുമ്മാതെ അല്ല സന്ധ്യ പേരമ്മ സുരേഷ് ചേട്ടനെ മിക്കപ്പോഴും വഴക്ക് പറയുന്നത്

സുരേഷ് ചേട്ടൻ പണിക്ക് പോകുമെങ്കിലും കൂടുതലും വെള്ളമടിച്ചു കളയുക ആണ് പതിവ്. അത് കൊണ്ട് തന്നെ അവരുടെ

💬 Comments

View all comments