Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]
ഒന്ന് മാറി. അവളൊരു സംശയത്തിൽ എന്നെ നോക്കി. ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്ന പിണക്കം ഒന്ന് മാറി വന്നത് ആയിരുന്നു, നാശം പിടിച്ചത് ഒക്കെ കേറി വന്നു അത് പിന്നെയും കുളമാക്കിയത് പോലെ എനിക്ക് തോന്നി.
മാത്രമല്ല അവളുമാർ ദേവുവിനെ ഉള്ളിലേക്ക് വിളിച്ചോണ്ട് പോകുകയും ചെയ്തു.
പിന്നെ ദേവുവിനെ കാണാൻ ഞാൻ കുറേ നേരം കാത്തു നിൽക്കേണ്ടി വന്നു. ഡാൻസ് കഴിഞ്ഞു ഇറങ്ങി വന്ന വരവിൽ അവൾ എന്നോട് സംസാരിച്ചു.
അധികം ഒന്നും മിണ്ടിയില്ല. ആറാട്ട് അമ്പലത്തിനു ഉള്ളിലേക്ക് കയറുന്ന സമയത്തു അമ്പലക്കുളത്തിന് അടുത്തേക്ക് വരണം എന്ന് മാത്രം അവൾ എന്നോട് പറഞ്ഞിട്ട് വേഗം കൂട്ടുകാരികളുടെ ഒപ്പം പുറത്തേക്ക് പോയി
ഞാനും കൂട്ടുകാരുടെ അടുത്ത് ചെന്നു നിന്നു. ഉത്സവത്തിലെ പരിപാടികൾ എല്ലാം കണ്ടു ഞാൻ നിന്നു. ഒപ്പം ആറാട്ട് അമ്പലത്തിനു ഉള്ളിലേക്ക് കയറുന്ന സമയം കൂടി ഞാൻ ശ്രദ്ധിച്ചു..
അമ്പലത്തിനുള്ളിൽ ആറാട്ട് കയറിയ സമയത്തു ആരോടും പറയാതെ ഞാൻ അമ്പലക്കടവിലേക്ക് നടന്നു. കൊടിയിറക്കത്തിന്റെ സമയം ആയത് കൊണ്ട് ഇവിടെ ഒന്നും ഇപ്പോൾ ആരുമില്ല. എല്ലാവരും അമ്പലത്തിനു ചുറ്റും ആണ്..
ഞാൻ കടവിൽ എത്തുമ്പോ അവിടെ ആരും ഉണ്ടായിരുന്നില്ല. ദേവൂവും.. കുറച്ചു നേരം അവിടെ അവളെ കാത്തു നിന്നപ്പോൾ കൊലുസിന്റെ ശബ്ദം ഞാൻ കേട്ടു.
ദേവു തന്നെ.. ലൈറ്റ് ന്റെ വെളിച്ചത്തിൽ ഞാൻ അവളെ കണ്ടു..
ഒരു ദാവണി ആണ് വേഷം. ഡാൻസ് കഴിഞ്ഞതിന്റെ മേക്കപ്പ് മുഴുവൻ ആയി ആയി മുഖത്ത് നിന്ന് പോയിട്ടില്ല. അതിന്റെ ഒരു വെളുപ്പ് അവളുടെ മുഖത്ത് നന്നായി അറിയാം.
അല്ലാതെ തന്നെ അവൾ നല്ലത്
💬 Comments
View all comments