0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 482.8K

പ്രതീക്ഷിക്കാതെ അവളിൽ നിന്നൊരു പ്രതിരോധം വന്നു. ഒരു തള്ളിനു അവളെന്നെ നീക്കി.. എന്നിട്ട് എന്റെ മുഖത്ത് പോലും നോക്കാതെ അവൾ അമ്പലത്തിന്റെ അവിടേക്ക് ഓടി..

അവളുടെ പാദസരം ചിലങ്ക പോലെ കിലുങ്ങുന്നത് കേട്ട് ഞാൻ കടവിൽ കുറച്ചു നേരം കൂടി നിന്നു

പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കാഞ്ഞതിൽ ഉള്ള നിരാശ ആയിരുന്നു ആദ്യം എനിക്ക്. പക്ഷെ പിന്നീട് യാഥാർഥ്യം തികട്ടി വന്നപ്പോൾ ആണ് ഞാൻ കാണിച്ച ചെറ്റ പരുപാടി എനിക്ക് ഓർമ വന്നത്.

പെട്ടന്നൊരു മാനസികാവസ്ഥയിൽ അവളെ കേറി ഉമ്മ വച്ചതാണ്. അവൾക്ക് ഇഷ്ടം ഉണ്ടായിട്ട് ആണോ അല്ലയോ എന്നൊന്നും ഇപ്പോളും എനിക്ക് വ്യക്തമല്ല..

അപ്പോളേക്ക് കൊടിയിറക്കത്തിന്റെ മേളം തുടങ്ങി. എനിക്ക് അമ്പലത്തിനു ഉള്ളിലേക്ക് കടക്കാൻ തന്നെ എന്തോ ഒരു ഭയം തോന്നി. അരുതാത്തത് ചെയ്യുമ്പോ മനസിന് ഉണ്ടാകുന്ന ഭയം.

അമ്പലത്തിനു അകത്തു കയറാതെ പുറത്ത് നിന്ന് കൊടിയിറക്കം കണ്ടിട്ട് ഞാൻ വേഗം തന്നെ വീട്ടിലേക്ക് നടന്നു. അവിടെ സംഭവിച്ചത് ദേവപ്രിയ ആരോടെങ്കിലും പറയുമോ എന്ന് ഞാൻ ചിന്തിച്ചു.

എങ്ങാനും പറഞ്ഞാൽ പന്തം കൊളുത്തി ഒരു പട എന്നെ തപ്പി വരുന്നത് ഞാൻ ചിന്തിച്ചു..

ആ ചിന്തയിൽ എന്റെ ഉറക്കത്തിന്റെ പാതി തന്നെ നഷ്ടം ആയി. പാവം ആര്യ ചേച്ചിയെ പേടിപ്പിച്ചു ടെൻഷൻ അടിപ്പിച്ചതിന്റെ ശിക്ഷ ആയിരിക്കും.

ആര്യ ചേച്ചിയുടെ ഉറക്കം മൊത്തത്തിൽ പോയിരുന്നു. ആരാണ് ഒളിഞ്ഞു നോക്കിയത് എന്നും അവൻ വീട്ടിൽ വന്നു അത് പറയുമോ എന്നുമുള്ള ഭയം കുറച്ചു നാളത്തേക്ക് ചേച്ചിയെ വേട്ടയാടി.

ആ ഒളിഞ്ഞു നോക്കിയവൻ തൊട്ടടുത്ത മുറിയിൽ മറ്റൊരു കാര്യം ഓർത്തു

💬 Comments

View all comments