0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 482.8K

കുട്ടിയല്ലേ

'നിങ്ങളുടെ കക്കൂസോ..?

ഞാൻ മനസിലാകാതെ വീണ്ടും ചോദിച്ചു

'ആ.. ഞങ്ങൾ അവിടെയാ പോണെ..'

ഗോകുൽ എന്നോട് പറഞ്ഞു..

അപ്പോളാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്. സുരേഷ് ചേട്ടന്റെ വീട്ടിൽ ഒരു കക്കൂസ് ഇല്ല എന്നുള്ളത് ഇപ്പോളാണ് ഞാൻ ഓർത്തത് തന്നെ.

അവിടെ പലപ്പോഴും പോയിട്ടുണ്ട് എങ്കിലും ഈ കാര്യം ഞാൻ ഓർത്തിരുന്നില്ല.. ചുമ്മാതെ അല്ല സന്ധ്യ പേരമ്മ സുരേഷ് ചേട്ടനെ മിക്കപ്പോഴും വഴക്ക് പറയുന്നത്

സുരേഷ് ചേട്ടൻ പണിക്ക് പോകുമെങ്കിലും കൂടുതലും വെള്ളമടിച്ചു കളയുക ആണ് പതിവ്. അത് കൊണ്ട് തന്നെ അവരുടെ വീട് ഒക്കെ വളരെ ശോചനീയ അവസ്ഥയിൽ ആണ്.

തറ ഒക്കെ ചാണകം മെഴുകിയത് ആണ്. നല്ല തണുപ്പ് ഉണ്ടെങ്കിലും ഇവിടെ അങ്ങനെ തറ ഉള്ള വീട് ഗോപിക ചേച്ചിയുടെ മാത്രമേ ഉള്ളു.

പ്രായം ആയ ഒരു പെൺകുട്ടി ഉണ്ടായിട്ടും വീട്ടിൽ ഒരു കക്കൂസ് ഇല്ല എന്നത് അച്ഛൻ എന്ന നിലയിൽ പുള്ളിയുടെ ഒരു പരാജയം ആണ്.

അതും ആൾക്ക് വർക്ക പണി ഒക്കെ അറിയുന്നത് കൂടെ ആണ്. കുളിമുറി ഇല്ലാത്തത് കൊണ്ട് ഗോപു കടവിൽ കുളിക്കാൻ വരുന്നത് എനിക്ക് അറിയാമെങ്കിലും കക്കൂസ് ഇല്ലായിരുന്നു എന്നത് എന്റെ മനസിൽ കൂടി പോയിട്ട് ഇല്ലാത്ത ഒരു ചിന്ത ആയിരുന്നു.

കുളിമുറി ഇല്ലാത്തത് കൊണ്ട് വേദു ഒക്കെ കടവിൽ തന്നെ ആണ് ഇപ്പോളും കുളിക്കുന്നത് പക്ഷെ അവർക്ക് കക്കൂസ് എങ്കിലും ഉണ്ട് പ്രാഥമിക ആവശ്യങ്ങൾക്ക്. ഗോപുവിനും ഗോകുലിനും അതുമില്ല..

പെട്ടന്ന് ആണ് ആ ചിന്ത എന്റെ മനസ്സിൽ മറ്റൊരു ഭാവത്തിൽ വന്നത്

'അപ്പോൾ നിങ്ങൾ എല്ലാരും

💬 Comments

View all comments