0%

Chapter Title : എൽ ഡൊറാഡോ 9 [സാത്യകി]

Author : സാത്യകി Read All Parts 482.8K

തൊട്ടതും മുന്നിലേക്ക് കുതിച്ചു.. മൂർഖനെ ഇത്ര അടുത്ത് ഞാൻ ആദ്യമായ് കാണുകയാണ്..

ഞാൻ താഴെ വീണ സൗണ്ട് അകത്തു വെള്ളം ഒഴിക്കുന്നതിന് ഇടയിൽ ശിവ കേട്ടില്ല. വീടിന്റെ പുറകിൽ നിന്നും ഓടി പിടച്ചു ഞാൻ വരുന്നത് ശിവയുടെ അമ്മ കണ്ടു

'എന്താടാ..?

അനിലമ്മായി ചോദിച്ചു

'പാമ്പ്.. ഒരു പാമ്പ്..'

ഞാൻ പറഞ്ഞു

'എവിടെ...?

അമ്മായി ചോദിച്ചു

'ആ.. പറമ്പിൽ..'

ഞാൻ പറഞ്ഞു. കുളിമുറിയുടെ മുകളിൽ എന്ന് പറയാൻ വയ്യല്ലോ

'നീയെന്തിനാ പറമ്പിൽ ഇറങ്ങി നടക്കുന്നെ. പറമ്പിൽ പിന്നെ പാമ്പ് വരില്ലേ.?

ഗർഭവതി ആയ ജാനു ചേച്ചി അവിടേക്ക് വന്നു എന്നോട് ചോദിച്ചു

'ഞാൻ പുളി നോക്കാൻ പോയതാ..'

ഞാൻ പറഞ്ഞു

'സൂക്ഷിച്ചു പോണം. അവിടെ ഒരു മൂർഖനെ മുത്തശ്ശി ഈയിടെ കണ്ടിരുന്നു..'

ജാനു ചേച്ചി എന്നോട് പറഞ്ഞു

ഞാൻ തലയാട്ടി. എന്നിട്ട് അവിടെ നിന്നും പോന്നു. ഇനി ശിവ കുളിക്കുമ്പോ അവിടെ പോയി നോക്കുന്ന പ്രശ്നം ഇല്ല. അവൾക്ക് ഞാൻ മുമ്പ് പറഞ്ഞത് പോലെ എന്തോ വരമുണ്ട്.

ഇനിയും അവളെ ഒളിഞ്ഞു നോക്കാൻ പോയാൽ എന്റെ ജീവൻ തന്നെ അപകടത്തിൽ ആകുമെന്ന് എനിക്ക് തോന്നി..

പാമ്പിനെ കണ്ട വിറയൽ മാറാൻ ഞാൻ നേരെ ചെന്നു ആറ്റിലേക്ക് ചാടി. തോർത്തു പോലും എടുത്തില്ല. കുറച്ചു നേരം ആ വെള്ളത്തിൽ മുങ്ങി കിടന്നു.

ഇനി പാമ്പ് വെള്ളത്തിൽ വരുമോ..? മൂർഖൻ വെള്ളത്തിൽ ഇറങ്ങുന്നത് വളരെ കുറവാണ്. അത് കൊണ്ട് ഞാൻ പേടിയില്ലാതെ വെള്ളത്തിൽ മുങ്ങി കിടന്നു..

കണ്ണടച്ചു മുങ്ങിയിട്ടും ആരോ എന്റെ അടുത്ത് വരുന്നുണ്ട് എന്ന് എനിക്ക് തോന്നി.. ഞാൻ

💬 Comments

View all comments