0%

Chapter Title : ഇളനീർ കാലം 1 സ്വപ്നസുന്ദരി [പ്രവീൺ]

Author : Guest Author Read All Parts 584

വിൻഡോസ് 3.1 പതിപ്പ് ആയിരുന്നു അന്ന് പ്രചാരത്തിലുണ്ടായിരുന്നത്.

ഗൾഫ് നാടുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഞങ്ങളെപ്പോലെയുള്ള കൗമാരക്കാർക്ക് വലിയ ആവേശമായിരുന്നു;

ഞാൻ പ്രവീൺ, ആളുകൾ എന്നെ പ്രവി എന്നാണ് വിളിക്കുന്നത്.. ഈ കഥയിലെ നായകൻ ഞാനാണ്. കഥ നടക്കുന്ന സമയം എനിക്ക് 22 വയസ്സായിരുന്നു.

ഞാൻ എം.കോം അവസാന വർഷം പഠിക്കുകയായിരുന്നു. ഞാൻ വളരെ ചെറുപ്പമായിരുന്നപ്പോൾ തന്നെ എന്റെ പിതാവ് ഒരു അപകടത്തിൽ മരിച്ചുപോയി. സഹകരണ സംഘത്തിൽ ക്ലർക്കായി ജോലി ചെയ്തിരുന്ന അമ്മയാണ് എന്നെ വളർത്തിയത്, അമ്മാവന്മാരും എന്റെ വിദ്യാഭ്യാസത്തിനായി ഞങ്ങളെ സഹായിച്ചിരുന്നു.

എനിക്ക് സഹോദരങ്ങൾ ഇല്ല. ഞാൻ അധികം സംസാരിക്കാത്ത, ഒതുങ്ങിനിൽക്കുന്ന സ്വഭാവമുള്ള ഒരാളാണ്. ആ കാലഘട്ടത്തിലെ പെൺകുട്ടികൾക്ക് എൻ്റെ ഈ പ്രത്യേക സ്വഭാവം ഇഷ്ടമാണ്.

എന്റെ തറവാട് വടക്കൻ മലബാറിലെ പ്രസിദ്ധമായ ഒരു പട്ടണത്തിലാന്നു സ്ഥിതി ചെയ്തിരുന്നത്. കടൽത്തീരത്തിനടുത്ത് രണ്ട് നിലകളുള്ള മേൽക്കൂര ഒടുപകിയ വലിയൊരു വീടായിരുന്നു അത്.

മുകളിലത്തെ നിലയിൽ ദീർഘചതുരാകൃതിയിൽ ചുറ്റിപ്പോകുന്ന തടികൊണ്ടു നിർമ്മിച്ച നീല നിറം പൂശിയ കൈവരികൾ ഉള്ള വരാന്തയും, മഴവെള്ളം ഉള്ളിൽ വീഴുന്നത് തടയാൻ വരാന്തയിലുടനീളം മടക്കാവുന്ന മുളയിൽ നിർമ്മിച്ച കർടൻ, മുകളിലത്തെ നിലയിൽ 3 മുറികൾ, ഗ്രൗണ്ട് ഫ്ലോറിൽ 4 മുറികൾ.

ഒരു നീണ്ട ഹാൾ, നീളമുള്ള വരാന്ത, ഒരു ഡൈനിംഗ് റൂം, ഒരു വശത്തെ വരാന്തയാൽ വേർതിരിച്ച വഴിയും അതിനോട് ചേർന്ന അടുക്കളയും കുളിമുറിയും, ഒപ്പം ഒരു കിണറും ഉണ്ട്, ഇതാണ് എന്റെ തറവാടിന്റെ ഘടന.

അര ഏക്കർ സ്ഥലത്തിന്റെ മധ്യഭാഗത്തായി വീട് സ്ഥിതി ചെയ്യുന്നത്; ഈ സ്ഥലം ചുറ്റുമതിലുകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. വീടിന് പുറത്തായി,

💬 Comments

View all comments