Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]
അച്ഛനും വര്ഗീസ് ചേട്ടനും വന്നു . ഞാൻ പിടി വിട്ടതും അവൻ കൈ വീശി ഒറ്റ അടി കൊണ്ടത് വര്ഗീസ് ചേട്ടന് . ഞാനും വര്ഗീസ് ചേട്ടനും കൂടി അവന്റെ കൈ പിടിച്ചു കെട്ടിയിട്ടു.
ഫാദർ : റോബിനെ എന്താ ഇത് . കുടിച്ചു ബഹളം ഉണ്ടാക്കേണ്ട ഇടം ആണോ . അവൻ ഫാദറിനെ തെറി വിളിക്കാൻ തുടങ്ങി . ഞാൻ : അച്ചോ ഇപ്പോൾ ഇവനോട് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല . അപ്പോൾ ഒരു ജീപ്പ് വന്നു അതിൽ നിന്ന് ഒരു വയസായ ആളും ഓടിച്ചിരുന്ന ചെറുപ്പക്കാരനും ഇറങ്ങി ഫാദർ : മത്തായി എന്താ ഇത് ഇവൻ ആശുപത്രിയിൽ വന്നു ഡോക്ടറെയും , എന്നെയും , ഇവിടെ ജോലി ചെയുന്നവരെയും തെറി വിളിച്ചു . വര്ഗീസിന്റെ മുഖത്തു അടിച്ചു . മത്തായി : കര്ത്താവേ , ഇവൻ കുടുംബം മുടിക്കും . ഫാദർ : ഇന്ന് ബീന മോൾക്ക് , ഡോകട്ർ ഇവിടെ 6 മാസത്തെ ജോലിയും ശമ്പളവും തീരുമാനിച്ചതാ . ഇന്ന് തന്നെ വേണോ ഈ പ്രഹസനം . മത്തായി : ഡോക്ടറേ ഈ പ്രാവശ്യത്തിനു മാപ്പാക്കണം . ഇനി ഇങ്ങനെ ഉണ്ടാവില്ല . എന്റെ ഫോൺ അടിച്ചു കൊണ്ടിരുന്നു . ഞാൻ ഫോൺ എടുത്തു . ഹലോ ഇത് പോലീസ് സ്റ്റേഷനിൽ നിന്ന് ആണ് . എന്താ വിളിച്ചു കട്ട് ചെയ്തത് . ഞാൻ കാര്യം പറഞ്ഞു . അപ്പോൾ എസ് ഐ രാമമൂർത്തി ഫോൺ വാങ്ങി . രാമമൂർത്തി : അരുൺ സാറെ ഞങ്ങൾ വരണോ ഞാൻ : വേണ്ട , ഫാദർ എല്ലാം വന്നു . നമ്മുടെ സ്റ്റാഫിന്റെ ഭർത്താവാണ് . ഒരു റോബിൻ . രാമമൂർത്തി : ബസ് കണ്ടക്ടർ അല്ലെ ഇത്
💬 Comments
View all comments