Chapter Title : എനിക്ക് കിട്ടിയ ഓണ സമ്മാനം [kambi Mahan]
അവർ താങ്ങിയെടുത്തു. ഇടതുകൈ തോളിലൂടെ എടുത്തിട്ട് അവർ എന്നെ ഡയനിംഗ് റൂമിലെ കസേരയിൽ കൊണ്ടിരുത്തി.
”ഇവിടിരിക്കു..ഞാൻ പോയി കൊറച്ച് വെള്ളം കൊണ്ടുവരാം ”
ചേച്ചി അടുക്കളയിൽ പോയി വെള്ളമെടുത്തുകൊണ്ടുവന്ന് എനിക്ക് നേരെ നീട്ടി. വേദന കാരണം കൈ ഉയർത്താൻ പറ്റാതെ ഇരിക്കുന്ന എന്നെ കണ്ട് അവർക്ക് വല്ലാത്ത വാത്സല്യം തോന്നിയതായി എനിക്ക് തോന്നി.
അവർ എന്റെ അടുത്ത് വന്ന് തലയിൽ കൈ വച്ചു. മേലേക്ക് ഉയർത്തി വായിലേക്ക് പതിയെ വെള്ളമൊഴിച്ചു.
വെള്ളം കുടിച്ചിറക്കുമ്പോൾ വേദന ശമിച്ചത് പോലെ തോന്നിത്തുടങ്ങി. “ഇപ്പൊ എങ്ങനെ ഉണ്ട് .. വേദന ഉണ്ടോ“
ചേച്ചി എന്റെ കവിളിൽ അവരുടെ നനുത്ത കൈവെള്ളായാൽ തലോടിക്കൊണ്ട് ചോദിച്ചു.
”എനിക്ക് കൊഴപ്പൊന്നും ഇല്ല്യാ ഗിരിജ ചേച്ചി ..”
ന്ന് പറഞ്ഞ് എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ച ഞാൻ വേദനകൊണ്ട് പുളഞ്ഞു.
“അയ്യോ..വേദന ഉണ്ടോ ലാലു..?”
ചേച്ചി എന്നെ വീണ്ടും കസ്സേരയിൽ പിടിച്ചിരുത്തി.
“കാലിൽ എന്തോ പറ്റിയിട്ടുണ്ടല്ലോ മോനെ! നമുക്ക് ആശുപത്രിയിൽ പോണോ?” അവർ ആശങ്ക പ്രകടിപ്പിച്ചു.
”ഇല്ല താഴെ വീണപ്പോ തുടയിൽ ചതവ് പറ്റിയെന്നു തോന്നുന്നു. സാരല്ല്യ..ആവി കൊണ്ടാ മാറും!” ഞാൻ പറഞ്ഞു.
“എന്നാ ഞാൻ പോയി വെള്ളം ചൂടാക്കാം.. ആവി പിടിച്ചിട്ട് പോയാൽ മതി “ ചേച്ചി അടുക്കളയിൽ പോയി വെള്ളം ചൂടാക്കാനുള്ള പരിപാടികൾ തുടങ്ങി.
അപ്പോളേക്കും ചേച്ചി ചൂടുവെള്ളവും ആവി പിടിക്കാൻ ഒരു ചെറിയ തുണിയുമായി എന്റടുത്തു വന്നു. പാത്രം മേശപ്പുറത്തു വച്ച് എന്നെ നോക്കി..
”ഇപ്പൊ എങ്ങനുണ്ട്..? വേദന ഉണ്ടോ?” “കൊറേശേ..”
ഞാൻ എഴുനേറ്റു നിന്നു.
ഇപ്പോളും നല്ല വേദനയുണ്ട്. എങ്കിലും ഞാൻ നടക്കാൻ
💬 Comments
View all comments