Chapter Title : എനിക്ക് ഒരു കുഞ്ഞിനെ വേണം [Pareed Pandari]
50 പവൻ സ്വർണവും. ഉപ്പ സമ്മതിച്ചു കാരണം അത് ഒരു നാട്ട് നടപ്പിൽ കുറവായ പണ്ടവും പണവുമാണ് അവര് ചോദിച്ചത്. ഉപ്പ പറഞ്ഞു കല്യാണത്തിന് 50 പവൻ അണിഞ്ഞു മോൾ ഒരുങ്ങി വരും പക്ഷെ 5 ലക്ഷം പൈസക്ക് ഒരു 3 മാസം സമയം വേണം. അവരുടെ നല്ല മനസിന് അവരത് സമ്മതിച്ചു.
ഉമ്മ ചോദിച്ചു നിങ്ങളീ പൈസയൊക്കെ എവിടെന്നു ഇണ്ടാക്കാനാ
അതൊക്കെ നമുക്ക് ഉണ്ടക്കടീ .
അങ്ങനെ 2 മാസത്തിനുള്ളിൽ കല്യാണം. ഉപ്പ ഒരാഴ്ച അലഞ്ഞു തിരിഞ്ഞു വന്നു സ്വര്ണത്തിനുള്ള ക്യാഷ്‌പോലും ആയിട്ടില്ല . വാക്ക് കൊടുത്ത വിഷമവും ബന്ധുക്കളൊന്നും സഹായിക്കത്തും എല്ലാംകൊണ്ട് അദ്ദേഹം ബേജാറിലായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ വണ്ടിയെടുത്ത് പോയ ഉപ്പ വൈകീട്ട് തിരിച്ചു വന്നില്ല.
ഉമ്മ എന്നോട് റോഡിലും ജംഗ്ഷനിലുമൊക്കെ അന്നെഷിക്കാൻ പറഞ്ഞു ഞാൻ പോയി അന്നെഷിച്ചു പക്ഷെ അവിടെയൊന്നുമില്ല. പെട്ടെന്ന് ദാസേട്ടന്റെ ഫോൺ വന്നു ഞാൻ എടുത്തു എന്നോട് ഒരു ഓട്ടോ എട്ത്ത് ഹോസ്പിറ്റലിക്ക് വരാൻ പറഞ്ഞു വേറെയൊന്നും ചോദിക്കാനും പറയാനും നിന്നില്ല. സമയം രാത്രി 11 ആയി ഉമ്മ വിളിയോടെ വിളി ഒരു വിധത്തിൽ കുഴപ്പമില്ല ദാസേട്ടന്റെ കൂടെയുണ്ട് ഉപ്പ ഞാൻ ഇപ്പോ സംസാരിച്ചതാ വണ്ടിയോടിക്കാൻ വയ്യ ഞാൻ പോയി വണ്ടിയെടുത്ത് ഉപ്പാനേം കൂടിയെത്തിയേക്കാം.
ഉമ്മാക്ക് ആശ്വാസമായി എന്റെ ആന്തൽ കൂടി ഹോസ്പിറ്റലിൽ എത്തി വേഗം ദാസേട്ടനെ വിളിച്ചു . പിന്നീട് എന്തൊക്കെയാ സംഭവിച്ചതെന്ന് എനിക്ക് ഓർത്തെടുക്കാൻ പറ്റാത്ത അവസ്ഥയിലായിപ്പോയി. ഉപ്പ ഇനി ഇല്ല
ഞാൻ ഇതെങ്ങനെ ഉമ്മാനേം ഇത്താത്താനേം അറിയിക്കും.
എല്ലാം അവരെയും അറിയിച്ചു ഉപ്പാനെ
💬 Comments
View all comments