Chapter Title : എനിക്ക് ഒരു കുഞ്ഞിനെ വേണം [Pareed Pandari]
മോളെ അവന് ഒരു പ്രേശ്നവുമില്ല എല്ലാവരും പറഞ്ഞു ഓരോ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നതാ പാവം അതാ ഇങ്ങനെയൊക്കെ ചെയ്യണേ. മോളായിട്ട് അവനെ ഒന്നും പറയാൻ പോണ്ട
ഇല്ല ഉമ്മ എനിക്ക് അറിയാം നല്ല സ്നേഹത്തിലാ പെരുമാറ.
ഡോക്ടറെ കണ്ടെന്നു പറഞ്ഞു എന്താ നീ എന്നോട് പറയാതിരുന്നത്.
ആഹ് കണ്ടിരുന്നു മരുന്ന് തന്നു കുഴപ്പം ഒന്നും കാണുന്നില്ലന്നാ പറഞ്ഞെ.
എന്തായാലും പോയി കിടന്നു ഉറങ്ങാൻ നോക്ക് നാളെ നമുക്ക് വേറെ ഡോക്ടറെ കാണാം നീ അറിയില്ലേ സാഹിറാടെ നാത്തൂൻ ഡോക്ടർ ആണ് അവളുടെ അടുത്തേക്ക് പോകാം.
ശെരി. ഉമ്മ എന്തിനാ ആ ചെക്കനെ തല്ലിയെ അവന് അവിടെ കിടപ്പുണ്ട്
അത് കുഴപ്പല്ല പിന്നെ ചെറിയ വായിൽ വലിയ വർത്താനം പറഞ്ഞാൽ. അത് അവനും മനസ്സിലായിക്കാണും അവിടെ കിടക്കട്ടെ നാളെ മാറിക്കോളും വിഷമമൊക്കെ.
രാവിലെ അളിയന്റെ കുമ്പസാരം കഴിഞ്ഞു നേരെ എല്ലാരും ഹോസ്പിറ്റലിലേക്ക് പോയി ഞാൻ എഴുനേൽക്കാൻ നിന്നില്ല. ഉച്ചക്ക് ആണ് ടെസ്റ്റികളൊക്കെ കഴിഞ്ഞു എത്തിയത് അളിയൻ വന്നില്ല.
അവര് വിഷമത്തിലാ വന്നത് ഇത്താത്താനോട് ഞാൻ ചോദിച്ചു എന്താ കാര്യമെന്ന് ഒന്നും പറഞ്ഞില്ല.
വൈകുന്നേരം ആയപ്പോ ഡോക്ടർ ഇത്താത്ത വന്നു ഞങ്ങളുടെ ഒരു കസിൻ തന്നെയാ ഡോക്ടർ.
അപ്പോ എനിക്ക് എന്തോ പന്തികേട് തോന്നി. ഞാൻ ഉറങ്ങിയെന്നു ഉറപ്പ് വാര്ത്തിയിട്ടാ അവര് സംസാരം തുടങ്ങിയത്. ഞാൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു.
ഡോക്ടർ : ഇതിനു പേടിക്കണ്ട കാര്യമില്ല മരുന്ന് കഴിച്ചാൽ 2,3 വർഷം കൊണ്ട് എല്ലാം ശെരിയാകും
" അതല്ല സുഹറ ഇത്രെയും നാളൊന്നും എന്റെമോൾക്ക് അവിടെ പിടിച്ചു നിൽക്കാൻ പറ്റില്ല.
ഇത്താത്ത
💬 Comments
View all comments