0%

Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]

Author : kkwriter2024 Read All Parts 39.7K

എനിക്കായിപ്പിറന്നവൾ

Enikkai Pirannaval | Author : kkwriter-2024


Revised and Extended By kkwriter-2024 (കെകെറൈറ്റർ-2024)

(Original: കൊച്ചു കൊച്ചു സന്തോഷങ്ങൾ revised and extended)

(PoGo യുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന രണ്ട് ഭാഗമുള്ള ചെറുകഥ ഇഷ്ടമായി. വായിച്ചപ്പോൾ, കഥാകാരൻ ഒരുപാട് കാര്യങ്ങൾ പറയാതെ ബാക്കിവച്ചതുപോലെ തോന്നി. ആ കഥയെടുത്ത് അൽപം കഥാസന്ദർഭങ്ങൾ മാറ്റിയെഴുതി, കൂട്ടിച്ചേർത്തു നോക്കി. ഒറിജിനൽ കഥാകാരനും കഥയ്ക്കും ഒരുപാട് നന്ദി. ഇഷ്ടമായെങ്കിൽ മറക്കാതെ കമന്റ് ചെയ്യുമല്ലോ.)

kkwriter-2024 (കെകെറൈറ്റർ-2024)


“കാർത്തിക്. നാളെ നിനക്കെന്റെ വീടുവരെ വരാമോ? ഒരത്യാവശ്യകാര്യം പറയാനാ?” പ്രീതി ഫോൺ കട്ട് ചെയ്യുന്നതിനു മുന്നേ എന്നോട് ചോദിച്ചു.

“ഇല്ലടീ. നാളെ സൺ‌ഡേ അല്ലേ. സോ. വീട്ടിൽ തന്നെകാണണം! എന്നാൽ ശരി. ഞാൻ ഫോൺ വെക്കുവാ!” പിന്നെ കൂടുതലായൊന്നും അവളോട്‌ സംസാരിക്കാൻ തോന്നിയില്ല!

പറഞ്ഞു വരുന്ന ടോപ്പിക്ക് എന്താണെന്നുള്ള മുൻധാരണയുള്ളതു കൊണ്ടുതന്നെ. ഞാൻ ഫോൺ വെച്ചു. തിരിയുമ്പോൾ മുന്നിൽ ഏട്ടത്തി!

“ആരോടായിരുന്നു ഇത്രയും നേരമായിട്ട്? കുറച്ചു ദിവസായിട്ട് ഞാങ്കാണുന്നു?” ഏട്ടത്തിയെന്നെ രൂക്ഷമായി നോക്കിക്കൊണ്ട് ചോദിച്ചു.

“അതേട്ടത്തീ. എന്റെ… എന്റൊരു ഫ്രണ്ടാ. നാളെ കാണാമോന്ന്. കാണാമോന്നറിയാൻ വേണ്ടി വിളിച്ചതാ!”

ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

“ചുമ്മാതാ ഏട്ടത്തീ, ഇതേതോ പെണ്ണാ. ഇവൻ കുറച്ചുനാളായി ഇതു തുടങ്ങീട്ട്. ഞാനും ചോദിക്കാനിരിക്കുവായിരുന്നു!”

അപ്പോഴേയ്ക്കും അമല എന്ന എന്റെ അനിയത്തി അമ്മുവും വന്നു.

“നീയൊന്നു പോയെടീ. ഇവള് വെറുതെ പറയുവാ ഏട്ടത്തീ. വിവേകാ വിളിച്ചേ!”

“അങ്ങനെയാണെങ്കിൽ ഒന്നു കാണണമല്ലോ. അമ്മൂ. നീയവന്റെന്ന് ആ ഫോണിങ്ങുമേടിച്ചേ!”

കേൾക്കേണ്ട താമസം അവൾ ഫോൺ പിടിച്ചു

💬 Comments

View all comments