Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]
നാട്ടിൽപ്പോയി വീടും പറമ്പും വിറ്റ്, ബാംഗ്ലൂരിൽ നഗരത്തിൽ നിന്ന് കുറച്ചു മാറി, ഒരു വലിയ പ്രോജക്റ്റിൽ മൂന്ന് ബെഡ്റൂം അപ്പാർട്മെന്റ് വാങ്ങി.
ബാക്കി തുക ഞങ്ങൾ അമ്മയുടേയും ഏട്ടത്തിയുടെയും പേരിൽ ജോയിന്റായി ഫിക്സഡ് ഡെപ്പോസിറ്റ് ഇടുവിച്ചു.
എല്ലാ മാസവും ഞങ്ങൾ രണ്ടുപേരും, ഒരു തുക അവരുടെ ജോയിന്റ് അക്കൗണ്ടിലേയ്ക്കും ഇടുന്നു ഇപ്പോഴും.
ഇനിയെങ്ങോട്ടും നാട് മാറുന്നില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. ഇവിടെ ഞങ്ങളെ, ഞങ്ങളായി അറിയുന്നവർ ആരും ഇല്ലല്ലോ. പിന്നെന്തിന് ഓടണം?
ആ അപ്പാർട്മെന്റ് കിട്ടുന്നത് വരെ, പഴയ ഫ്ലാറ്റിൽ നിന്നു മാറി, വാടകക്ക് ഞങ്ങൾ മറ്റൊരിടത്തായിരുന്നു താമസം. അതിനാൽ പുതിയ സ്ഥലത്തും ഞങ്ങൾക്ക് ആരെയും പരിചയമോ, ഞങ്ങളെ ആർക്കും പരിചയമോ ഉണ്ടായില്ല. അവിടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും നിന്നുള്ള ആളുകൾ ഉണ്ടായിരുന്നു. പക്ഷേ, മലയാളികൾ ഉണ്ടായിരുന്നില്ല. സിറ്റിയിൽ നിന്ന് ദൂരെയായതിനാൽ ആവാം. ഒരുവിധത്തിൽ അതു വളരെ നന്നായി.
അല്ലെങ്കിൽത്തന്നെ ഈ മഹാനഗരത്തിൽ മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിക്കാൻ ആർക്കാണ് സമയം?
ജീവിക്കാൻ വേണ്ടി, അല്ലെങ്കിൽ ജീവിതം ആസ്വദിക്കാൻ വേണ്ടിയുള്ള ഓട്ടം.
മൂന്നാം മാസം ഏട്ടത്തിയുടെ ഗർഭം പുറത്തു കാണാറായപ്പോഴേയ്ക്കും, എനിയ്ക്കും അമ്മുവിനും, യൂറോപ്പിൽ നിന്ന് വളരെ നല്ല ഒരു ഓഫർ വന്നു. അവർക്ക് ഞങ്ങൾ ഭാര്യാ-ഭർത്താക്കന്മാർ ആണെന്ന രേഖകൾ ആയിരുന്നു സമർപ്പിച്ചിരുന്നത്.
ആദ്യം അമ്മു ഇങ്ങോട്ടു വന്നു. രണ്ടു മാസത്തിനുശേഷം ഞാനും എത്തി.ഞങ്ങൾ ഇവിടെ സെറ്റിൽ ആയി.
തൽക്കാലം അഭയിനെ അമ്മയുടെയും ഏട്ടത്തിയുടെയും അടുത്താക്കി.
ഞങ്ങൾ ഇവിടെയെത്തിയപ്പോൾ ആണ് ബാംഗ്ലൂരിൽ ഫ്ലാറ്റ് റെഡിയായി കിട്ടിയത്. അമ്മയും ഏട്ടത്തിയും അതിലേക്ക് മാറി. അതൊരു വൻ പ്രോജക്റ്റ് ആയതിനാൽ ആർക്കും ആരെയും
💬 Comments
View all comments