Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]
എന്റെ കണ്ണുകൾ, ഒരു പുഞ്ചിരിയോടെ എന്നെ നോക്കിയിരിക്കുന്ന ഏട്ടത്തിയുടെ കണ്ണുകളിലേക്കാണ് കൊളുത്തിയത്.
ഞങ്ങളുടെ കണ്ണുകൾ ഇടഞ്ഞു.
ഒരു മിന്നൽപ്പിണർ പാഞ്ഞതുപോലെ!
ഞാൻ വണ്ടിയെടുത്തു.
വീട്ടിലെത്തിയ ഞാൻ ഇറങ്ങാൻ പോയപ്പോൾ അമ്മു എന്നെ തടഞ്ഞു.
“ഇതിപ്പോൾ ഞങ്ങൾ രണ്ടുപേരും സുന്ദരികൾ ആയില്ലേ? അപ്പോ എന്റെ കണ്ണൻ പോയി മുഖമെല്ലാം ഒന്ന് മിനുക്കി വാ. ചെല്ല്.” അവളുടെ ഉത്തരവ്.
എന്തായാലും മുറിയിലും കയറാൻ പറ്റില്ല. അവളേയും തൊടാൻ കിട്ടില്ല. പിന്നെ ഇവിടെ നിന്നിട്ടെന്തിന്? ഞാൻ കാർ വീണ്ടും സിറ്റിയിലേക്ക് വിട്ടു. അപ്പോഴേക്കും വിശക്കാൻ തുടങ്ങിയിരുന്നു. ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. അതിനുശേഷം ഒരു ജെന്റ്സ് പാർലറിൽ കയറി ഷേവിങ്ങും, പെഡിക്യൂറിങ്ങും, നല്ലൊരു ഫേഷ്യലും ചെയ്തു. കണ്ണാടിയിൽ നോക്കിയപ്പോൾ ആകപ്പാടെ എനിക്കും എന്നോടുതന്നെ ഒരു ഇഷ്ടമൊക്കെ തോന്നി!
സമയം നോക്കിയപ്പോൾ,നാലര മണി!
കൃത്യം ആ സമയത്താണ് അമ്മുവിന്റെ വിളി. ഇവളെന്താ എന്റെ തലച്ചോറിലാണോ താമസം?
“എത്താറായില്ലേ? ഇവിടെ എല്ലാവരും മൂത്തമോളുടെ വരനെ കാത്തിരിക്കുകയാണ്.” അവളുടെ മണികിലുങ്ങുന്ന ചിരി പുറകെ.
“വന്നുകൊണ്ടിരിക്കയാടി, കാന്താരി ഭാര്യേ.”
“ആ ഓർമ്മ എപ്പോഴും വേണം.” അവളുടെ താക്കീത്.
“എനിക്കായിപ്പിറന്നവൾ” ഞാനും മന്ത്രിച്ചു.
“എന്നും.”
ആയിരം തവണ ഉരുവിട്ടാലും മതിയാകാത്ത ഞങ്ങളുടെ മന്ത്രം.
വീട്ടിൽ എത്തിയപ്പോൾ എന്റെ അനിയത്തി എന്നെ അമ്മയുടെ മുറിയിലേക്ക് പിടിച്ചു വലിച്ചു കൊണ്ടുപോയി.
ഏട്ടത്തിയെ അവിടെങ്ങും കണ്ടില്ല. ആ റൂമിന്റെ വാതിൽ അടഞ്ഞുകിടപ്പുണ്ടായിരുന്നു.
അമ്മയുടെ മുറിയിൽ എത്തിയ ഉടനെ അവൾ വാതിൽ അടച്ച് കുറ്റിയിട്ടു. അമ്മയുടെ കട്ടിലിൽ പുതിയ ബെഡ്ഷീറ്റ് വിരിച്ചിട്ടുണ്ട്. പുതിയ തലയണക്കവറുകളും.
‘രാത്രിയിൽ അമ്മയ്ക്കും മരുമകൾ അമ്മുവിനും കിടക്കാൻ വേണ്ടിയായിരിക്കണം.
💬 Comments
View all comments