0%

Chapter Title : ഏണിപ്പടികൾ 4 [ലോഹിതൻ]

Author : Lohithan Read All Parts 968

കൊടുക്കാൻ അവന് ഒരു മടി.. പെണ്ണുങ്ങൾ ആല്ലേ ഒന്നു പേടിപ്പിച്ചു നോക്കിയതാ..

ജീപ്പ് റോഡിൽ ഒതുക്കി ഇട്ടിട്ട് രവി കാണിച്ചു കൊടുത്ത ഷോപ്പിലേക്ക് സണ്ണി നടന്നു...

സണ്ണീ ഞാൻ കൂടി വരാം... വേണ്ട ചേട്ടാ... ചേട്ടൻ ജീപ്പിൽ ഇരുന്നോ...

കടക്കകത്തു കണ്ട ഒരു ജോലി ക്കാരനോട് കട മുതലാളിയെ തിരക്കി..

കുര്യൻ ചേട്ടൻ ഇപ്പോൾ വരും...

ഉരുപ്പടി വല്ലതും നോക്കാനാണെങ്കിൽ ഞാൻ കാണിച്ചു തരാം.. ങ്ഹാ ദാ വരുന്നു.. അതാ ഓണർ..

കടയിലേക്ക് കയറിയ കുറയനെ നോക്കി സണ്ണി ഒന്നു ചിരിച്ചു...

ഫർണിച്ചർ വല്ലതും വാങ്ങാൻ വന്നതാണോ?

അല്ല ചേട്ടാ.. ചേട്ടനോട് ഒരു കാര്യം പറയാൻ വന്നതാ...!

എന്തു കാര്യം...??

അതേ ചേട്ടൻ ഈ കടയുടെ വാടക നാലു മാസമായി കുടിശ്ശികയാ.. ചോദിക്കാൻ വന്ന ഉടമസ്തയോട് മര്യാത ഇല്ലാതെ സംസാരിക്കുകയും ചെയ്തു.. അതു കൊണ്ട് ചേട്ടൻ ഇന്ന് ആറു മണിക്കുള്ളൽ മുടങ്ങിയ വാടക ഇതിന്റെ ഓണർ തൊടുകയിൽ കുട്ടിച്ചന്റെ വീട്ടിൽ കൊണ്ടുപോയി കൊടുക്കണം..

എന്നിട്ട് മര്യാതകേട് പറഞ്ഞതിനു മാപ്പു പറഞ്ഞാൽ നാളെയും കട തുറക്കാം.. മാപ്പ് പറയണമെന്ന് നിർബന്ധം ഒന്നുമില്ല... പക്ഷേ കുടിശ്ശിക ഇടപാടെല്ലാം തീർത്തിട്ട് ഇന്ന് രാത്രി തന്നെ ഇതെല്ലാം ഇവിടുന്ന് മാറ്റി കട ക്ളീനാക്കി തരണം..

നീ ആരാടാ ഇതൊക്കെ പറയാൻ..

എന്റെ സർട്ടിഫിക്കറ്റൊക്കെ ഞാൻ പതിയെ ചേട്ടനെ കാട്ടിതരാം... ഇപ്പോൾ പറഞ്ഞത് പോലെ ചെയ്യ്...

ഇല്ലങ്കിൽ നീ എന്നാ ഒലത്തും...

ഒലത്തുകേം വറ ക്കുകയും ഒന്നുമില്ല ചേട്ടാ.. ഇതിനകത്തുള്ള സാധനങ്ങൾ ദാ ആ കാണുന്ന മീനച്ചിലാറ്റിൽ കിടക്കും.. അത്രയേ ഒള്ളൂ...

സണ്ണി ഇത്രയും പറഞ്ഞത് ചിരി മാറാത്ത മുഖഭാവത്തോടെ വളരെ സൗമ്യമായാണ്..

അതാണ് കുര്യനെ ചിന്താ കുഴപ്പത്തിൽ ആക്കിയത്...

അപ്പം ശരി ചേട്ടാ.. ഇന്ന് ആറുമണി മറക്കണ്ട..!

അവന്റെ സംസാരവും ശരീര ഭാഷയും ഒരു കാര്യം അയാളെ ബോധ്യപ്പെടുത്തി

അവൻ പറഞ്ഞത് പോലെ ചെയ്യും...!!

ഒരു ചെറിയ ഉറക്കം കഴിഞ്ഞ് താഴേക്ക് ഇറങ്ങിയ സാലി കിച്ചനിലും ഹാളിലുമൊന്നും മമ്മിയെ കാണാത്തതുകൊണ്ട് മമ്മിയുടെ റൂമിൽ പോയി നോക്കി...

ചാരിയ വാതിൽ തള്ളിതുറന്ന് അകത്തേക്ക് നോക്കിയ സാലി

💬 Comments

View all comments