Chapter Title : ഏണിപ്പടികൾ 4 [ലോഹിതൻ]
ചിന്തയില്ലാത്തവനോട് നമ്മൾ എന്തിനാണ് സമ്മതം ചോദിക്കുന്നത്...
സണ്ണി രവിയെ മുത്തോലി കവലയിൽ ഇറക്കി വിട്ടു.. വീട്ടിലെ കാര്യങ്ങളും പറഞ്ഞേൽപ്പിച്ചു.. ചെറിയമ്മയോ മക്കളോ എന്തെങ്കിലും ആവശ്യപ്പെട്ടാ ൽ തന്നെ അറിയിക്കുവാനുള്ള ഫോൺ നമ്പറും രവിയുടെ കൈയിൽ കുറിച്ചു കൊടുത്തിട്ടാണ് സണ്ണി തൊടുകയിലേ ക്ക് വന്നത്....
സൂസിയും സാലിയും സണ്ണിക്കായി നല്ലൊരു സദ്യ തന്നെ ഒരുക്കിയിട്ടുണ്ടാ യിരുന്നു...
ഭക്ഷണം കഴിക്കുന്ന സമയത്ത് സൂസി പറഞ്ഞു...
സണ്ണീ.. ഞങ്ങൾക്ക് നിന്നോട് കുറേ കാര്യങ്ങൾ പറയാനുണ്ട്..!
പറഞ്ഞോ ചേച്ചീ...
അത് കേൾക്കുമ്പോൾ നിന്റെ പ്രതികരണം എന്താകും എന്നോർത്ത് ഞങ്ങൾക്ക് ടെൻഷനുണ്ട്...
സൂസിച്ചേച്ചിക്ക് എന്നോട് എന്തു വേണമെങ്കിലും പറയാമല്ലോ...
സണ്ണിച്ചാ ഞങ്ങൾ ഈവീട്ടിൽ രണ്ടു പെണ്ണുങ്ങൾ മാത്രം എത്രകാലമാ... ഞങ്ങൾക്ക് തുണയകണ്ടവൻ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുകയാ...
തോട്ടങ്ങളും പറമ്പുകളും ബിൽഡിങ്ങുകളും ആയി കുറേ സ്വത്തുണ്ട്...
ഇതൊക്കെ വേണ്ടപോലെ നോക്കി നടത്താൻ ഞങ്ങൾക്ക് വിശ്വസിക്കാവു ന്ന ഒരാൺതുണ വേണം...
ഞങ്ങളുടെ ഈ അവസ്ഥ അറിഞ്ഞ് കർത്താവായിട്ട് തന്നതാണ് നിന്നെ..
എനിക്ക് ഇതൊന്നും നോക്കി നടത്താൻ വയ്യ... ഞാൻ പറഞ്ഞാൽ ആരും അംഗീകരിക്കുകയും ഇല്ല...
കഴിഞ്ഞ ദിവസം വാടക പിരിക്കാൻ പോയപ്പോൾ കുരുശു പള്ളി കവലയിലെ നമ്മുടെ ബിൽഡിംഗിൽ വാടകക്ക് കടനടത്തുന്ന ഒരുത്തൻ എന്നെ അപമാനിച്ചു സംസാരിച്ചു...!
അയാളോട് മറുപടി പറയാൻ പോലും എനിക്കായില്ല.. കുട്ടിച്ചൻ ഉള്ളപ്പോൾ ഇതൊക്കെ വേണ്ടപോലെ കൈകാര്യം ചെയ്തിരുന്നു...!
അതാരാ ചേച്ചീ..,?
ഒരു കുര്യൻ... ഫർണിച്ചർ കച്ചവടമാ.. വർഷങ്ങളായി ആ ബിൽഡിങ്ങിലെ രണ്ടു മുറി അയാളുടെ കയ്യിലാണ്..
കുട്ടിച്ചൻ വാടക കുടിശ്ശികയൊക്കെ എഴുതി വെയ്ക്കുന്ന ഒരു ബുക്കുണ്ട്.. അതിൽ നിന്നാണ് ഇയാൾ നാലു മാസമായി വാടക അടച്ചിട്ടില്ലെന്നു മനസിലായത്....
അയാൾ എന്താണ് ചേച്ചിയോട് പറഞ്ഞത്...?
നിങ്ങൾക്ക് എന്തു ബുദ്ധിമുട്ടു കാരണമാ ഇങ്ങനെ വാടക തെണ്ടി നടക്കുന്നത്..കുട്ടിച്ചൻ കുറേ ഉണ്ടാക്കി ഇട്ടിട്ടില്ലേ...കുറേ വർഷമായി വാടക കൊടുക്കുന്നതാ..ഇനി ഉണ്ടാകുമ്പോൾ അങ്ങെത്തിച്ചോളാം അങ്ങനെ കുറേ പറഞ്ഞു.. ഞാൻ ഒന്നും മിണ്ടാൻ പോയില്ല..
ഇങ്ങനെ പല കാര്യങ്ങളും ഇനിയും ഉണ്ടാകും.. ചോദിക്കാനും പറയാനും ആളില്ലങ്കിൽ ഇങ്ങനെയൊക്കെയാ...
അതുകൊണ്ട് ഇനി നീ ഇവിടുന്ന് പോകണ്ട....
ചേച്ചീ എനിക്ക് എലാപ്പാറയിൽനിന്നും
💬 Comments
View all comments