Chapter Title : ഏണിപ്പടികൾ [ലോഹിതൻ]
ടൗണിൽ ആളുണ്ടന്ന് സണ്ണിക്ക് അറിയാം...
മീനച്ചിൽ ആറ്റിൽ തന്റെ ശവം പൊങ്ങുമെന്ന് നിഛയം ഉള്ളതു കൊണ്ടാണ് സണ്ണി ഇത്രക്ക് അന്തം വിട്ട് ഓടിയത്...
നല്ല തണുപ്പ്.. പിലിപ്പ് കൊടുത്ത കമ്പിളിക്കുള്ളിലേയ്ക്ക് ചുരുണ്ട് കൂടി സണ്ണി...
പറഞ്ഞത് പോലെ പുലർച്ചെ ആറ് മണിക്ക് തന്നെ അണ്ണാച്ചി വന്ന് നിരപ്പലകയിൽ തട്ടി വിളിച്ചു...
നേരം പുലർന്നത്തോടെ കടയിൽ തിരക്ക് കൂടി.. കൂടുതലും തേയില എസ്റ്റേറ്റിലെ തൊഴിലാളികളായ തമിഴർ.. ഇടക്ക് മലയാളികളും ഉണ്ട്...
തിരക്ക് കുറഞ്ഞപ്പോൾ സണ്ണി പുറത്തിറങ്ങി ചുറ്റും നോക്കി... മലകളാൽ ചുറ്റപ്പെട്ട ചെറിയ ഒരു ടൗൺ.. മലകളുടെ ഉച്ചിയിൽ വെള്ള തൊപ്പിയിട്ട പോലെ കോടമഞ്ഞ്...
അവൻ ഒന്ന് ദീർഘ നിശ്വാസം വിട്ടു. ഇനി ഇവിടെ.. ഈ കുളിരിൽ.. ഞാൻ ജീവിക്കും.. ശരിയായ ജീവിതം!!
തുടരും
ഹൃദയത്തിൽ തൊടാൻ മറക്കരുതേ.
💬 Comments
View all comments