Chapter Title : ഏണിപ്പടികൾ [ലോഹിതൻ]
കെട്ടി.. അന്നമ്മ രണ്ടു പെറ്റുകഴിഞ്ഞപ്പോൾ സണ്ണിയോടുള്ള പെരുമാറ്റത്തിനു മാറ്റം വന്നു...
മിക്ക ദിവസവും വീട്ടിൽ വഴക്കായി.. അപ്പൻ ഒന്നും കാര്യമായി എടുത്തില്ല..
റബ്ബർ വെട്ടുകാരൻ ഔത... സണ്ണിയുടെ അപ്പൻ.. വീട്ടിൽ തങ്ങുന്നതിൽ കൂടുതൽ സമയം മുത്തോലി കവലയിലെ കരുണന്റെ കള്ളുഷാപ്പിൽ ആയിരിക്കും ഔത...
സണ്ണി പത്തിൽ പഠിക്കുമ്പോൾ ഒരു ദിവസം അന്നമ്മയുമായി വഴക്കുണ്ടാ യി.. അന്നമ്മ പറഞ്ഞ് പറഞ്ഞ് സണ്ണിയുടെ അമ്മയെ പറ്റി എന്തോ അനാവശ്യം പറഞ്ഞപ്പോൾ മുറ്റത്ത് കിടന്ന തെങ്ങിൻ മടലുകൊണ്ട് അന്നമ്മയുടെ പുറത്തിന്നിട്ട് ഒരെണ്ണം കൊടുത്തിട്ട് വീട് വിട്ടതാണ്...
നേരെ പാലാ ടൗണിൽ വന്ന് ഒരു സിനിമാ കണ്ടു... പടം കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഒൻപതു മണി രാത്രി.
വീട്ടിലോട്ട് പോകാൻ തോന്നിയില്ല.. അപ്പോഴാണ്... ആറ്റിൽ നിന്നും മണൽ വാരുന്ന രവിയെ കണ്ടു മുട്ടിയത്...
രണ്ടാനമ്മയും ആയുള്ള വഴക്കിന്റെ കാര്യമൊക്കെ പറഞ്ഞപ്പോൾ രവി അന്ന് രാത്രി പാലാ അങ്ങാടിയിൽ കൂടി നടന്നാൽ പോലീസ് പോക്കും എന്ന് പറഞ്ഞ് അവന്റെ വീട്ടിലേക്ക് സണ്ണിയെയും കൂട്ടി കൊണ്ടുപോയി..
പിറ്റേ ദിവസം രാവിയാണ് സണ്ണിയെ തൊടുകയിൽ വീട്ടിൽ എത്തിച്ചത്..
അങ്ങനെ സണ്ണി ഒരു സഹായി ആയി ആ വലിയ തറവാട്ടിൽ കയറി പറ്റി...
ആറു മാസത്തിനുള്ളിൽ സണ്ണി തൊടുകയിൽ വീട്ടിലെ ഓൾ ഇൻ ഓൾ ആയി മാറി... കുട്ടിച്ചനെ കൂടാതെ സൂസി ചേച്ചി അതായത് തൊടുകയിൽ കുട്ടി എന്ന കുട്ടിച്ചന്റെ ഭാര്യ.. മകൻ സാം.. മകൾ സാലി പിന്നെ കുട്ടിച്ചന്റെ അമ്മ ഏലി ചേട്ടത്തി.. ഇത്രയും പേരാണ് ആ തറവാട്ടിൽ ഉള്ളത്.. ഏലി ചേട്ടത്തി അവരുടെ മുറിക്ക് പുറത്തിറങ്ങില്ല... വയസ്സ്
💬 Comments
View all comments