0%

Chapter Title : ഏണിപ്പടികൾ 2 [ലോഹിതൻ]

Author : Lohithan Read All Parts 2.9K

അവൻ പ്രതീക്ഷിച്ചിരുന്നു..

എന്താ ആലീസ് ചേച്ചീ...

ഇവിടെ.. ഈ നിരപ്പലകക്കിടവഴി തണുപ്പ് കേറില്ലേ സണ്ണിച്ചാ.. നിനക്ക് അകത്ത് വന്ന് കിടന്നൂടെ...

അകത്തോ.. അകത്തുള്ള മൂന്നു മുറിയും ഫുള്ളല്ലേ.. ഒരു മുറിയിൽ നിമ്മി.. ഒരു മുറിയിൽ ജോസ് മോൻ.. പിന്നെ ഒരു മുറി നിങ്ങളുടേതല്ലേ...!

ങ്ങും... അവിടെ ഇപ്പോൾ ഞാൻ തനിച്ചല്ലേ..!

ഞാൻ വരണോ കൂട്ടിന്..?

നിനക്ക് ഇഷ്ടമാണെങ്കിൽ വന്നോ... പക്ഷേ ഇപ്പോൾ പിള്ളേര് അറിയണ്ട..

അവനോട് ഒട്ടി നിന്ന് വളരെ പതിയെയാണ് ആലീസ് അതു പറഞ്ഞ ത്...

വള്ളം താൻ ഉദ്ദേശിച്ച കരയിൽ തന്നെ അടുക്കുന്നത് കണ്ട് സണ്ണി മനസ്സിൽ സന്തോഷിച്ചു...

എന്നാൽ ഇപ്പോൾ വരട്ടെ... ഇപ്പോൾ വേണ്ട.. പെണ്ണ് ഉറങ്ങി കാണില്ല... ഞാൻ കതക് ചാരുകയേ ഒള്ളു... അരമണിക്കൂർ കഴിഞ്ഞ് വാ...

മുറിയിൽ കയറിയ ആലീസ് പുതിയ ഷീറ്റ് കിടക്കയിൽ വിരിച്ചു... അവിടെ മേശപ്പുറ ത്തിരുന്ന തന്റെ കല്യാണ ഫോട്ടോയിൽ നോക്കി പറഞ്ഞു..

ഇച്ചായൻ എന്നോട് ക്ഷമിക്ക്.. ഇപ്പോൾ ഞാനും നമ്മുടെ മക്കളും സന്തോഷത്തോടെയാണ് കഴിയുന്നത് ഇച്ചായൻ സണ്ണിച്ചനെ കണ്ടു മുട്ടിയത് കർത്താവിന്റെ തീരുമാനമാണ്...

ഇച്ചായൻ എല്ലാം മുൻകൂട്ടി കണ്ടപോലെയല്ലേ അവനെ കൊണ്ടുവന്ന് എനിക്ക് തന്നത്... ഇന്ന്‌ അവൻ മൂലമാണ് ഞാനും മക്കളും ജീവിക്കുന്നത്... ഇച്ചായന് അതുകണ്ട് സന്തോഷമേ ഉണ്ടാകൂ എന്ന് എനിക്കറിയാം..

ഇനി അവൻ കടക്കുള്ളിൽ തണുപ്പടിച്ചു കിടക്കുന്നത് ഇച്ചായന് ഇഷ്ടമാകില്ലന്ന് എനിക്കറിയാം... അതുകൊണ്ട് ഇന്ന്‌ ഞാൻ നമ്മുടെ മുറിയുടെ വാതിൽ അവനു വേണ്ടി തുറന്നു കൊടുക്കാൻ പോകുവാണ്...

ഇത്രയും പറഞ്ഞിട്ട് ഇതുവരെ മേശപ്പുറത്തിരുന്ന ആ ഫോട്ടോ എടുത്ത് അലമാരിൽ തുണികൾക്കിട യിൽ വെച്ചു...

💬 Comments

View all comments