Chapter Title : എന്നെ പഠിപ്പിക്കാൻ ഒരു മാലാഖ [Vivek]
മൂന്നു മണി മുതൽ ആറു മണി വരെ ബീച്ച്, സ്വിമ്മിങ് പൂള്, ബീച്ച് വോളീബോൾ അങ്ങനെ. ടീഷർട്ടും ഷോർട്സും ഇട്ടു നനഞ്ഞു കുളിച്ചു നടന്ന അവളെ നോക്കി വെള്ളമിറക്കുന്ന സീനിയർസിനെ ഞാൻ ശ്രദ്ധിച്ചായിരുന്നു. ഒരു പിജി ഒന്ന് ട്രൈ ചെയ്യുന്നതും ഉണ്ടായിരുന്നു, അവൾക്കു ജ്യൂസ് വാങ്ങികൊടുക്കലും, ബീച്ചിൽ കയ്യിൽ പിടിക്കലുമൊക്കെ. പക്ഷെ അഞ്ജനക്കു അതൊക്കെ ഒരു ശീലമായിരുന്നു. ഒരുപാട് പെൺകുട്ടികൾ ഈ സ്കിൽ ഡെവലപ്പ് ചെയ്യും എന്ന് തോന്നുന്നു. അവൾക്കറിയാം ആ അവസരത്തിൽ അവളാണ് പവർ പൊസിഷനിൽ എന്ന്. അതുകൊണ്ടു അവൾ ഉടനെ എതിർത്തു അവരെ പിണക്കില്ല. അവൾ ജസ്റ്റ് ഫ്രണ്ട്‌ലി ആയി നിക്കും. അതിന്റെ ഗുണങ്ങൾ കൊയ്യുകയും ചെയ്യാം. എന്നോടവൾ ഇതൊക്കെ മുൻപ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു ഞാൻ ഈ കലാപരിപാടികൾ ഒക്കെ കണ്ടു രസിക്കുവായിരുന്നു. അങ്ങനിരിക്കെ പാക്ക് അപ്പ് ചെയ്യാൻ ടൈം ആയി. ചെങ്കെ ചെയ്യാൻ പോയ് അവൾ തിരിച്ചു വന്നു പറഞ്ഞു അവളുടെ ബാഗിൽ അവളുടെ ലോഷൻ ലീക് ആയി കൊണ്ടുവന്ന സ്പർ ഡ്രസ്സ് ഒക്കെ പോക്കായി. അവൾ എന്നെയും കൂട്ടി റിസോർട്ടിലെ സൗവെനീർ സ്റ്റോറിൽ പോയി. നനഞ്ഞ ഡ്രസ്സ് ഇട്ടു അകത്തേക്ക് കേറാൻ പാടില്ല എന്ന് പറഞ്ഞത് കാരണം അവൾ മാത്രം ഉള്ളിൽ പോയി. അവൾ ഒരു നീണ്ട ബീച്ച് ഗൗൺ പോലത്തെ ഡ്രസ്സ് എടുത്തു. ഗ്ലാസ് വിണ്ടോവിൽ കൂടി എന്നെ കാണിച്ചു ഒരു ഓക്കേ കിട്ടിയിട്ട് അവൾ അത് വാങ്ങി. ഞങ്ങൾ തിരിച്ചു പോയി. ചേഞ്ച് ചെയ്തു. പോകാൻ സമയമായി. ഡിപ്പാർട്മെന്റ്റ് ട്രിപ്പ് ആയതുകൊണ്ട് ആൽക്കഹോൾ ഒന്നും വേണ്ട എന്നായിരുന്നു ഇൻസ്‌ട്രുക്ഷൻ.
💬 Comments
View all comments