0%

Chapter Title : എന്നാലും ശരത്‌ 2 [Sanju Guru]

Author : sanjuguru Read All Parts 1.1K

ഞാൻ വന്നപ്പോൾ കണ്ടതിനേക്കാൾ സുന്ദരിയായിരുന്നു. ചെറിയമ്മ എന്നെ നോക്കി അകത്തേക്ക് പോയി.  ഞാനും കൈകഴുകി ചെന്നു. ചെറിയമ്മ ഓരോന്നായി മേശയിൽ എടുത്തു വെക്കുന്നുണ്ടായിരുന്നു. ഞാനും അവരെ സഹായിച്ചു.  ചെറിയമ്മ ഇലയിട്ടു...

ചെറിയമ്മ : നീ ഇരിക്ക് ഞാൻ വിളമ്പി തരാം...

ഞാൻ : അതുവേണ്ട...  നമ്മുക്ക് ഒരുമിച്ചു കഴിക്കാം...  നമ്മളല്ലേ ഉള്ളു...  ഇവിടെ ഇരിക്ക്..

ഞാൻ ചെറിയമ്മയെ പിടിച്ചു വലിച്ചു..

ചെറിയമ്മ : മ്മ്.. ശെരി..

ചെറിയമ്മ എനിക്ക് ഓരോന്നായി വിളമ്പി തന്നു...

ഞാൻ : കുറെ ദിവസമായി നല്ല നാടൻ ഭക്ഷണം കഴിച്ചിട്ട്...

ചെറിയമ്മ എന്നെയൊന്നു നോക്കി.. ചെറിയമ്മ : ഒരുപാടൊന്നും ഉണ്ടാകാൻ കഴിഞ്ഞില്ല...  നീ വൈകിയല്ലേ വിളിച്ചത്...

ഞാൻ : ഇതുതന്നെ ധാരാളം...  ഇതൊരു മിനി സദ്യ തന്നെ ഉണ്ടല്ലോ...

ചെറിയമ്മക്കും വിളമ്പിക്കൊടുത്തു ഞങ്ങൾ കഴിക്കാൻ ആരംഭിച്ചു. ഓരോന്നും ഞാൻ ആസ്വദിച്ചു കഴിച്ചു ഒപ്പം ചെറിയമ്മയെ പ്രശംസിക്കാനും മറന്നില്ല.

ചെറിയമ്മ : എത്ര കാലംന്നു വെച്ചാ നീ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കാൻ നോക്കുന്നത്...  എല്ലാത്തിനും ഒരു അവസാനം വേണ്ടേ ഡാ...

ഞാൻ : ദേ പിന്നേം തുടങ്ങി...  ഇതൊക്കെ കാരണമാണ് ഞാൻ ഇങ്ങോട്ട് വരാത്തത്...

ചോദ്യത്തിലെ നീരസം ഞാൻ വാക്കുകളിലൂടെ വെളിപ്പെടുത്തി.

ചെറിയമ്മ : എനിക്ക് നിന്റെ കാര്യത്തിൽ വേവലാതി ഉള്ളതുകൊണ്ടല്ലേ ചോതിക്കുന്നെ... ചെറിയമ്മ കഴിക്കൽ നിറുത്തികൊണ്ടു പറഞ്ഞു.

ഞാൻ : ഇതിനുള്ള മറുപടി മുൻപ് ഞാൻ പറഞ്ഞതാണ്...  എന്നെ വീട്ടിൽ നിന്നു പുറത്താക്കിയത് അച്ഛനാണ്...  ഇനി അച്ഛൻ വിളിച്ചല്ലാതെ ഞാൻ അങ്ങോട്ട്‌ പോകില്ല..

ചെറിയമ്മ : ഏട്ടന്റെ മുന്നിൽ നിനക്കൊന്നു താഴ്ന്നു കൊടുത്തുകൂടെ,

💬 Comments

View all comments