0%

Chapter Title : എന്നും എന്റേത് മാത്രം 3 [Robinhood]

Author : Kambikathakal Read All Parts 196

, ഒരു രക്ഷയുമില്ല. ഉറക്കത്തിന്റെ ഇടയിൽ അവളൊന്ന് കോട്ടുവാ ഇട്ടു. മദ്യത്തിന്റെ വല്ലാത്ത മണം കിട്ടി. ഇനി വിളിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായതോടെ അവളുടെ ദേഹത്ത് പുതപ്പും ഇട്ട് റൂമിന്റെ അങ്ങേ അറ്റത്ത് ഇട്ടിരുന്ന ദിവാനിൽ പോയി കിടന്നു.

.....

കാലത്ത് തന്നെ ഞങ്ങൾ ഓഫീസിലേക്ക് തിരിച്ചു. ചെറിയ ഹാങ്ങോവർ ഉണ്ട് പൂജയ്ക്ക് , പക്ഷെ അവളുടെ പെരുമാറ്റത്തിൽ ഇന്നലെ നടന്നത് ഒന്നും അറിഞ്ഞ ലക്ഷണം ഇല്ല.

അവിടെ എന്നേയും പ്രതീക്ഷിച്ച് റിയയും , ഐശ്വര്യയും ഉണ്ടായിരുന്നു.

ഒരു ്് ഡിക്റ്ററ്റീവിനെ പോലെ തിരിച്ചും മറിച്ചും റിയ ചോദ്യം ചെയ്തു. എല്ലാം പറയേണ്ടിവന്നു. പക്ഷേ രാത്രിയിലെ സംഭവം മാത്രം പറഞ്ഞില്ല. പറഞ്ഞാൽ ്് ചിലപ്പോ പൂജയെ ഇവള് ടെറസിന്റെ മണ്ടയിൽ നിന്ന് താഴേക്ക് ്് ഇട്ടേക്കും. വെള്ളപ്പുറത്ത് പറ്റിയത് ്് കൊണ്ട് ഞാൻ അത് അപ്പോഴേ വിട്ടിരുന്നു.

ബോസിനെ സോപ്പിട്ട് രണ്ടാഴ്ച ലീവ് തരപ്പെടുത്തി. പിറ്റേന്ന് രാവിലെ ആയിരുന്നു ഫ്ളൈറ്റ്. കുറച്ച് ദിവസങ്ങൾ എന്റെ നാട്ടിലേക്ക്. പക്ഷേ അവിടെ എന്റേത് എന്ന് പറയാൻ എന്താണ് ഉള്ളത്?

വരുന്ന വിവരം വീട്ടിൽ വിളിച്ച് അറിയിച്ചു.

എയർപ്പോർട്ടിൽ റിയയും , ഐശ്വര്യയും വന്നിരുന്നു. അവിടെ എത്തിയപ്പോഴാണ് ഫ്ളൈറ്റ് രണ്ട് മണിക്കൂർ ലേറ്റ് ആണെന്നുള്ള കാര്യം അറിയുന്നത്.

കുറച്ച് നേരം സംസാരിച്ച് ഇരുന്നു. പിന്നെ അവർക്ക് ഓഫീസിൽ പോകേണ്ടതിനാൽ രണ്ടിനേയും പറഞ്ഞുവിട്ടു.

യാത്ര പറയുമ്പോഴും റിയ വളരെ ഹാപ്പി ആയിരുന്നു. പക്ഷെ ഐശുവിന്റെ മുഖം അവളുടെ വിഷമം എനിക്ക് മനസ്സിലാക്കിത്തന്നു.

അവർ പോയ ശേഷമുള്ള ആ മടുപ്പിക്കുന്ന കാത്തിരിപ്പിൽ ഫോൺ മാത്രമായിരുന്നു കൂട്ട്.

ഒടുവിൽ ആ യന്ത്രപ്പക്ഷി ആകാശത്തിലേക്ക് കുതിച്ചു. പൈലറ്റിന്റെ ലാന്റിംഗ് സന്ദേശമാണ് എന്നെ ഉണർത്തിയത്. എല്ലാവരും ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. നാളുകൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാൻ പോകുന്നതിന്റെ സന്തോഷം അവരുടെ മുഖത്ത് തെളിഞ്ഞ് കാണാം. എന്നാൽ നവനീതിന്റെ മനസ്സ് വളരെ നിസംഗമായിരുന്നു.

ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ഫ്ളൈറ്റ് കേരളത്തിന്റെ മണ്ണിലേക്ക് പറന്നിറങ്ങി.

മറ്റുള്ളവരുടെ കൂടെ അവനും പുറത്തേക്ക് നടന്നു.

വർഷങ്ങൾക്ക് ശേഷമുള്ള മടങ്ങിവരവിൽ ജീവിതം തനിക്കായി കാത്തുവച്ചത് എന്തൊക്കെയാണെന്ന്

💬 Comments

View all comments