Chapter Title : എന്നും എന്റേത് മാത്രം 4 [Robinhood]
മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
"ആദ്യമൊന്നും എനിക്കത് മനസ്സിലായില്ല. അവളെ കല്യാണം കഴിച്ച് സ്വത്തെല്ലാം കൈയ്യില് വന്നിട്ട് ഉപേക്ഷിക്കാനായിരുന്നു അവരുടെ പ്ളാൻ."
"അതിൽ കുറച്ചെങ്കിലും അവര് വിജയിച്ചു. ലച്ചൂനെ മുന്നിൽ നിർത്തി വിലപേശാൻ തുടങ്ങിയപ്പോ , ബന്ധം അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചു."
"പക്ഷേ , കോടതിയിലും തോറ്റത് ഞങ്ങളാ. ഒരു ഡോക്റ്ററിന്റെ സഹായത്തോടെ അവള് മനോരോഗിയാണെന്ന് അവർ വാദിച്ചു."
"്് ഡിവോസ് നടന്നു , എന്നിട്ടും അവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ എന്നേക്കൊണ്ട് പറ്റീല."
"മനോരോഗിയായ ഒരാളുടെ ഒപ്പം ജീവിക്കാൻ കോടതി നിർബന്ധിക്കില്ലല്ലോ , അതുകൊണ്ട് അവര് ഈസിയായി കേസിൽ നിന്ന് രക്ഷപ്പെട്ടു."
"എന്നോട് നാട്ടുകാർക്ക് വലിയ സ്നേഹമാണല്ലോ , അതോണ്ട് മോളുടെ ഡിവോസും വലിയ ചർച്ചയായി. കേട്ടവരൊക്കെ അവരവരുടെ ഇഷ്ടത്തിന് പല കഥകളും പറഞ്ഞുണ്ടാക്കി."
"നഷ്ടം ഞങ്ങക്ക് മാത്രല്ലേ?. കൂട്ടത്തിൽ എന്റെ മോക്ക് ഒരു പേരും കിട്ടി , ഭ്രാന്തി".
പറഞ്ഞ് നിർത്തുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു.
ഒന്നും പറയാതെ നവനീത് ഇരുന്നു.
"അതിന് ശേഷം അവള് സംസാരിക്കുന്നത് തന്നെ വല്ലാതെ കുറഞ്ഞു."
"എന്റെ മോളൊന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ടില്ലടാ പിന്നെ"
കരഞ്ഞുപോയിരുന്നു ഹരിപ്രസാദ്.
നവനീത് അയാളെ ചേർത്ത് പിടിച്ചു.
ആ അവസ്ഥയിൽ അത് ഒരു താങ്ങ് തന്നെ ആയിരുന്നു.
"ഞങ്ങളുടെ കല്യാണം കഴിഞ്ഞ് കുറേ കാലം കാത്തിരുന്നിട്ടാ ലച്ചൂനെ ഞങ്ങക്ക് കിട്ടിയത്".
" അന്ന് നിങ്ങളെ അങ്ങനെ കണ്ടപ്പോ ചങ്ക് തകർന്നുപോയി. അതാ അങ്ങനെയൊക്കെ , നീ ക്ഷമിക്കണം"
അവന് നേരെ കൈ കൂപ്പിക്കൊണ്ട് അയാൾ പറഞ്ഞു.
"അയ്യോ അങ്കിളിതെന്താ കാണിക്കണേ , അതൊന്നും സാരില്ല. മോക്ക് ഒരു പ്രശ്നം വരുമ്പോ ആരും ഇങ്ങനെയൊക്കെ ചെയ്തൂന്ന് വരും. എനിക്ക് ആരോടും ദേഷ്യമില്ല"
ഹരിയുടെ കൈകൾ അവൻ പിടിച്ചുമാറ്റി.
"ഇനിയുമിങ്ങനെ പ്രതാപനേയും , അനിതയേയും വെഷമിപ്പിക്കണോ?"
"മക്കള് പെണങ്ങിയാലുള്ള വേതന ഞങ്ങക്ക് നന്നായി അറിയാം. ഒരു തെറ്റും ചെയ്യാത്ത നിന്റെ അച്ഛനേയും , അമ്മയേയും ഇനിയും വിഷമിപ്പിക്കരുത്"
അവൻ ഒന്നും മിണ്ടിയില്ല.
"ഞങ്ങള് കാരണം ഒരു തെറ്റും ചെയ്യാത്ത അവരിങ്ങനെ ്് വേദനിക്കുന്നത് സഹിച്ചില്ല. അതാ കുറച്ച് വൈകിയാണെങ്കിലും എല്ലാം
💬 Comments
View all comments