Chapter Title : എന്നും എന്റേത് മാത്രം 5 [Robinhood]
പോകുന്നതിന് മുമ്പ് ഒരിക്കൽ കൂടി ശ്രീക്കുട്ടിയെ കാണണം എന്ന് തോന്നിയത് കൊണ്ടാണ് അവളുടെ വീട്ടിലേക്ക് പോയത്. ആന്റിയും , അവളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
അവൻ മായയോട് സംസാരിക്കുന്നത് മുഴുവൻ ശ്രീലക്ഷ്മി കേട്ടു നിന്നു. ഇതിനിടയിൽ പലപ്പോഴും നവി ശ്രീലക്ഷ്മിയെ നോക്കി എങ്കിലും അവൾ അവനെ ശ്രദ്ധിക്കാതെ ഇരുന്നു. ഒടുവിൽ ഇറങ്ങാൻ സമയമായപ്പോൾ അവൻ അവളുടെ അടുത്തേക്ക് ചെന്നു.
മുകളിലെ ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു ശ്രീലക്ഷ്മി. ഫോണിൽ നോക്കി എന്തോ ആലോചനയിൽ ഇരുന്നിരുന്ന അവളുടെ അടുത്തേക്ക് നവി വന്നു. അവനെ കണ്ട് ഇരുന്നിടത്ത് നിന്ന് അവൾ എഴുന്നേറ്റു.
"ബുദ്ധിമുട്ടിക്കാൻ വന്നതല്ല , പോകും മുന്പ് ഒന്നുകൂടി കാണണമെന്ന് തോന്നി. പിന്നെ എല്ലാത്തിനും സോറി. നിന്നോട് ഇനിയും പറയാണ്ടിരിക്കാൻ പറ്റിയില്ല , അതാ ഞാനങ്ങനെ"
ശ്രീലക്ഷ്മി ഒന്നും മിണ്ടിയില്ല.
"അന്ന് പോവുമ്പോ എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നി , പക്ഷേ ഒന്ന് ഒഴികെ എല്ലാം തിരികെ കിട്ടി. അറിഞ്ഞോണ്ട് നിന്നെ വിഷമിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ല , എന്തെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം" "പോട്ടേ , ഇനി ഞാൻ ശല്യത്തിന് വരില്ല"
അതും പറഞ്ഞ് നവനീത് താഴേക്ക് പോയി. ഗെയിറ്റ് കടന്ന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറി പോകുന്ന അവനേയും നോക്കി നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി നിന്നിരുന്ന അവൾ മുറിയിലേക്ക് ഓടി.
= = = = =
"എന്നിട്ട് നീ എയർപ്പോർട്ടിൽ എത്തിയോ?" യാത്രക്ക് ഇടയിലാണ് റിയ നവിയെ വിളിച്ചത്. ബോസ് വിളിച്ചതും ലീവ് പകുതിക്കിട്ട് തിരികെ വരുന്നതും എല്ലാം നേരത്തെ അവളോട് പറഞ്ഞിരുന്നു.
"ഏയ് ഇല്ലെടീ , ഓൺ ദ വേയാണ്" "കൊച്ചീന്നാണോ
💬 Comments
View all comments