0%

Chapter Title : എന്നും എന്റേത് മാത്രം 5 [Robinhood]

Author : Kambikathakal Read All Parts 134

അത് ദേ ഇവന്റെ കാര്യാ" വിക്കിയേ ചൂണ്ടി അവൻ പറഞ്ഞു. "ഇവന്റെ എന്തോന്ന്?" സച്ചിക്കും സംശയം. "അത് നമ്മടെ പ്ളസ് ടൂ സമയത്തെ ്് സംഭവാ. ഏതോ ഒരു ഫങ്ഷന്റെ എടേല് ക്ളാസ് എടുക്കാൻ വന്ന സാറ് ഇതേ ഡയലോഗ് അന്നും പറഞ്ഞിരുന്നു" "അയിന്?" "എന്റെടാ , അപ്പൊ ഈ മൊതലിന്റെ ഒരു സംശയം. ജിബ്രാന്റെ കണ്ണാടിയുണ്ടല്ലോ , അത് കോൺവെക്സാണോ കോൺകെയ്വാണോന്ന്. "ഇവന് പണ്ടേ പിന്നെ ഫിസിക്സ് ബല്യ ഇഷ്ടാണല്ലോ" അതും പറഞ്ഞ് അവൻ വീണ്ടും ചിരിച്ചു. "നിനക്ക് പിന്നെ ആകെ ഇഷ്ടം ബയോളജി മാത്രല്ലേ" വിക്കിയുടെ കൗണ്ടർ അപ്പോൾ തന്നെ വന്നു. ഒരുമാതിരി ആവേശം മൂത്ത് പോസ്റ്റ് മാറി സെൽഫ് ഗോൾ അടിച്ചവനെ പോലെയുള്ള ശ്രീയുടെ ഇരിപ്പ് എല്ലാവരിലും ചിരി പടർത്തി.

പരിപാടിയുടെ അവസാനം നന്ദി പ്രസംഗത്തിനായി പ്രേമേട്ടൻ വന്നതോടെ പുറത്തേക്ക് വിട്ടു. ഇനി അങ്ങേരുടേത് കൂടി കേൾക്കാനുള്ള ആരോഗ്യം ഇല്ല. "അല്ല കിച്ചുവേട്ടാ , ഈ ജിബ്രാനെന്ന് പറഞ്ഞത് ആ സൈക്കോ പടത്തിന്റെ ബീ ജി എം ഇട്ട പുള്ളിയേ ആണോ?" കണ്ണന്റെ ചോദ്യത്തിന് മുന്നിൽ പകച്ച് പണ്ടാരമടങ്ങി നിന്നുപോയി.

"എന്റെ പൊന്ന് മോനേ , ഇത് വേറെ ആളാ"

"ഏഹ് , അപ്പോ അതാരാ"

"അത് ഒരു വല്യ മനുഷ്യനാ ഒരു മഹാൻ"

"മൂപ്പര് അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടോ!?"

"പറഞ്ഞുകാണും , നീ വേറാരോടെങ്കിലും ചോദിക്ക് നമ്മളില്ലേയ്" കണ്ണനെ മുതുകിൽ തള്ളി കുറച്ച് മാറി ക്ളബ്ബിന്റെ വരാന്തയുടെ അറ്റത്തായുള്ള അരമതിലിൽ കൈയ്യും കുത്തി നിന്നു. മുന്നിൽ ഒരു വശത്ത് കൂടി കടന്നുപോകുന്ന നടപ്പാത കാണാം. വരമ്പിന് പുറമേ ആളുകൾക്ക് സഞ്ചരിക്കാൻ പാകത്തിന് വയലിന് കുറുകെ രണ്ടടിയോളം വീതിയിൽ കല്ല് കൊണ്ടോ , ്് കോൺക്രീറ്റ് കൊണ്ടോ നിർമിക്കുന്ന പാതയാണ് ഇവ. ചെടികളുടെ മറവിൽ നിന്നും പാതയിലേക്ക് കയറി ദൂരേക്ക് നടന്നുപോകുന്ന ആളിൽ അപ്പോഴാണ് കണ്ണുകൾ ഉടക്കിയത്. ഒട്ടും സമയം കളയാതെ അടുത്തേക്ക് ചെന്നു.

"ശ്രീക്കുട്ടീ" വിളി കേട്ട് വേഗത്തിൽ നടക്കുകയായിരുന്ന ശ്രീലക്ഷ്മി ഒരു നിമിഷം നിന്നു. തിരിഞ്ഞ് നോക്കിയപ്പോൾ തന്റെ കുറച്ച് പിറകിലായി നിൽക്കുന്ന

💬 Comments

View all comments