0%

Chapter Title : എന്നും എന്റേത് മാത്രം 5 [Robinhood]

Author : Kambikathakal Read All Parts 438

മാളുവിനെ നോക്കി ഒരു അവിഞ്ഞ ചിരിയോടെ അവൻ പറഞ്ഞു. "അവിടെ വച്ചാവുമ്പോ അവളോട് തനിച്ച് സംസാരിക്കാല്ലോ" "ഡാ , അതാ നല്ലത്. നീ പറയാനുള്ളത് പറ" നവിയോടായി സച്ചി പറഞ്ഞു.

"എല്ലാ ദിവസവും അവളവിടെ പോകാറുണ്ടോ?" മറുപടിയായി മാളുവിനോട് അവൻ അങ്ങനെയാണ് ചോദിച്ചത്. "മിക്കവാറും പോവും" "ഉം" "മനസ്സിലുള്ളത് പറയാൻ പറ്റാത്തത് കൊണ്ട് രണ്ടാളും കുറേ വെഷമിച്ചില്ലേ, ഇത് നടന്നാ അതിലും വല്യ സന്തോഷമില്ല" ചെറുതായി നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് മാളു ചിരിച്ചു.

"ലച്ചു ഓക്കെയാണെങ്കിൽ ആര് സമ്മതിച്ചില്ലെങ്കിലും നിങ്ങടെ കല്യാണം ഞാൻ നടത്തും. അത് പറഞ്ഞത് വിക്കിയാണ് . "സാറങ്ങനെ ഒറ്റക്ക് നടത്തണ്ടാ. ഞങ്ങളും കാണും , ല്ലേ സച്ചിയേട്ടാ?" മാളുവിനെ ചേർത്തുപിടിച്ചുകൊണ്ട് ചിന്നു അവരെ നോക്കി. "പിന്നല്ലാണ്ട്" പറഞ്ഞുകൊണ്ട് സച്ചിയും ശ്രീയും ചിരിച്ചു.

പിന്നെയും കുറച്ച് സമയം കൂടി അവരുടെ ഒപ്പം ഇരുന്നിട്ടാണ് വീട്ടിലേക്ക് പോയത്. ഒരു ചമ്മലിന്റെ ചെലവ് ഇല്ലാതെ കാര്യം അവർ അറിഞ്ഞതിലും , എല്ലാം അവളോട് തുറന്ന് പറയാൻ ഒരു വഴി കിട്ടിയതിലും എനിക്ക് സന്തോഷം തോന്നി. പക്ഷേ ശ്രീക്കുട്ടിയുടെ കാര്യത്തിൽ വല്ലാതെ ഒരു ആശങ്ക അപ്പോഴും ബാക്കിയായിരുന്നു.

അച്ഛന് ചാർജ് എടുക്കേണ്ടത് രണ്ട് ദിവസം കഴിഞ്ഞാണ്. തൃശൂരിൽ ചെന്നിട്ട് വീട് എല്ലാം ശരിയാക്കേണ്ടത് കൊണ്ട് പിറ്റേന്ന് അങ്ങോട്ട് പോവാൻ തീരുമാനിച്ചിരുന്നു. പോകുമ്പോൾ എടുക്കാനുള്ള സാധനങ്ങൾ പാക്ക് ചെയ്യുകയാണ് ഞങ്ങൾ.

"കൊറേ നേരമായല്ലോ , ആരോടാടാ ചാറ്റിങ്ങ്?" ഡ്രസ്സുകൾ ബാഗിൽ അടുക്കി വെക്കുന്നതിന്റെ ഇടയിൽ ഒരു കൈയ്യിൽ ഫോണും പിടിച്ച് , അതിലേക്ക് കാര്യമായി നോക്കിക്കൊണ്ടിരുന്ന ്് നവിയോടായി അനിത

💬 Comments

View all comments