എന്നും എന്റേത് മാത്രം 6 [Robinhood]
📝 Ongoing
👁 69479 views ❤ 262 likes 💬 21 comments
എന്നും എന്റേത് മാത്രം 6 Ennum Entethu Maathram Part 6 | Author : Robinhood Previous Part
ഫ്രണ്ട്സ്
ഈ ഭാഗം ഇത്രയും വൈകിയതിൽ ആദ്യംതന്നെ ക്ഷമ ചോദിക്കുന്നു. മനപ്പൂർവം വൈകിച്ചതല്ല , പരീക്ഷ കഴിഞ്ഞ് ഉണ്ടായ ചില അപ്രതീക്ഷിത സംഭവങ്ങൾ കാരണം വിചാരിച്ചപോലെ എഴുതാൻ കഴിയുന്നില്ല. നിങ്ങളെ ഇനിയും മുഷിപ്പിക്കാൻ വയ്യാത്തതുകൊണ്ട് ഈ ഭാഗം പോസ്റ്റ് ചെയ്യുന്നു. പെട്ടന്ന് എഴുതിയതാണ് പോരായ്മകൾ കണ്ടേക്കാം. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ കാത്തിരിക്കുന്നു ഇഷ്ടമാവുന്നുണ്ടെങ്കിൽ ഒരു ലൈക് തരാൻ മറക്കരുതേ
* എന്നും എന്റേത് മാത്രം *
നടുക്കത്തോടെ അവർ പരസ്പരം നോക്കി. ടീവിയിൽ അപ്പോഴും അപകടത്തിന്റെ ദൃശ്യങ്ങളും വാർത്തയും മാറിമാറി വന്നുകൊണ്ടിരുന്നു.
"ശ്രീജിത് , കേൾക്കാമോ , എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?"
"അപർണ , അൽപസമയം മുന്പാണ് ഇങ്ങനെ ഒരു അപകടം ഉണ്ടാവുന്നത്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല , എങ്കിലും വിമാനത്തിലെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം എന്നാണ് ്് പ്രാഥമിക വിലയിരുത്തൽ."
"മുംബൈയിലേക്ക് യാത്രതിരിച്ച് നിമിഷങ്ങൾക്കകമാണ് ഈ ഒരു അപകടം സംഭവിച്ചിരിക്കുന്നത്" "ശ്രീജിത് , രക്ഷാപ്രവർത്തനം ഏത് രീതിയിലാണ് നടക്കുന്നത്?"
"ദൃശ്യങ്ങളിൽ കാണുന്നപോലെ സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പംതന്നെ നാട്ടുകാരും ഇപ്പോൾ അപകടത്തിൽ പെട്ടവരെ ആശുപത്രികളിൽ എത്തിക്കാനുള്ള ശ്രമങ്ങളിലാണ്. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാനിരിക്കുന്നതേ ഉള്ളൂ.
💬 Comments
View all comments