Chapter Title : എന്നും എന്റേത് മാത്രം 7 [Robinhood]
ഒരു കഷണം ദോശ കറിയിൽ മുക്കിക്കൊണ്ട് അവൻ പറഞ്ഞു. തന്നെ തന്നെ നോക്കി ഇരിക്കുന്ന ലച്ചുവിനെ നവി അപ്പോഴാണ് കണ്ടത്. “കഴിക്കുന്നില്ലേ” “ഉം” “ന്നാ നോക്കിയിരിക്കാതെ തുടങ്ങെടോ” അവൻ പറഞ്ഞപ്പോൾ അവൾ കഴിച്ച് തുടങ്ങി. ഓരോ കട്ടനും കൂടി അടിച്ച് പൈസയും കൊടുത്ത് അവർ വണ്ടിയിൽ കേറി. ബൈക്ക് പിന്നെയും മുന്നോട്ട് പോയി.
“എങ്ങനെ ഉണ്ടായിരുന്നു” “ഏഹ്” “ഫുഡ് എങ്ങനെ ഉണ്ടെന്ന്” “കൊള്ളാം” “താങ്ക്സ്” “എന്തിന്” “എല്ലാത്തിനും” “ഒന്ന് പോടോ” അവർ രണ്ടുപേരും ഒരുപോലെ ചിരിച്ചു.
= = =
അവരേയും വഹിച്ചുകൊണ്ട് ്് ബൈക്ക് മുന്നോട്ട് പോയിക്കൊണ്ടിരുന്നു. റോഡിൽ ്് ഒട്ടും വാഹനങ്ങൾ ഉണ്ടായിരുന്നില്ല. “കിച്ചേട്ടാ എനിക്കൊരു കാര്യം” “എന്താ” “അല്ല, ഒരു കാര്യം” “ഒരു മിനുട്ട്” നവി ബൈക്ക് സൈഡിലേക്ക് നിർത്തി.
“ഒന്നും കേട്ടില്ല. ഇനി പറ” അവൾ
വണ്ടിയിൽ നിന്ന് ഇറങ്ങി, കൂടെ അവനും. ലച്ചുവിന്റെ മുഖത്ത് തന്നെ നോക്കി നിൽക്കുകയാണ് നവി. “എന്താ ശ്രീക്കുട്ടീ” “കിച്ചേട്ടാ അന്ന് പറഞ്ഞത് ശരിക്കും സീരിയസായിട്ട് തന്നെയല്ലേ” കുറച്ച് നേരത്തെ മൗനം അവസാനിപ്പിച്ച് അവൾ നവിയെ നോക്കി.
“കിച്ചേട്ടന്റെ അമ്മ എന്നോടൊരു കാര്യം ചോദിച്ചു.” “എന്ത്” “ഒരു ആലോചനയും കൊണ്ട് വന്നോട്ടെ എന്ന്.” “എന്ത് ആലോചന”
“ഓഹ്, ഡോ മനുഷ്യാ. നിങ്ങടെ ആലോചന തന്നെ” ലച്ചുവിന്റെ മറുപടി കേട്ട് നവി ഞെട്ടി.
“ആര് ചോദിച്ചൂന്ന്, അമ്മയോ? നിന്നോടോ!” “അതെ.”
“എന്നിട്ടോ” “എന്നിട്ട് എന്താ”
“അല്ല നീ എന്ത് പറഞ്ഞു” “ഒന്നും പറഞ്ഞില്ല” നവിയുടെ വെപ്രാളം അവളിൽ ചിരി ഉണർത്തി.
“അന്ന് എന്നോട് പറഞ്ഞില്ലേ, അത് സീരിയസാണോന്ന്
💬 Comments
View all comments