Chapter Title : എന്റെ ആദ്യാനുഭവം [ആതിര]
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കോളേജിൽ റാഗിങ് ഒക്കെ തകർത്തു നടക്കുന്നുണ്ടായിരുന്നു . സ്കൂളിൽ നിന്നും ആ കോളേജിൽ ചേർന്നത് ഞാനും അരുണും മാത്രമായിരുന്നു . അതുകൊണ്ട് അവനോടു ആയിരുന്നു എനിക്ക് ഏറ്റവും കൂട്ടുള്ളത് . മറ്റു കൂട്ടുകാരൊക്കെ എനിക്കായി വരുന്നതേയുള്ളായിരുന്നു. അങ്ങനെ ഒരു ദിവസം ഞാനും അരുണും സീനിയേഴ്സ് ഇന്റെ കണ്ണ് വെട്ടിച്ചു വൈകുന്നേരം പുറത്തിറങ്ങാൻ നടന്നപ്പോഴാണ് 4 ചേട്ടന്മാരുടെ കൈയിൽ ചെന്ന് പെടുന്നത് .
ഞങ്ങളെ വിളിച്ചു നിർത്തി അവർ കുറെ കാര്യങ്ങളൊക്കെ ചോദിച്ചു . എന്താ പ്രേമം ആണോ എന്നൊക്കെ . ഞങ്ങൾക്കിടയിൽ പ്രേമമൊന്നും ഇല്ലായിരുന്നു . അവരോടു അതെല്ലാം പറഞ്ഞെങ്കിലും എല്ലാ ദിവസവും അവരെ കണ്ടിട്ടേ ഇനി വീട്ടിൽ പോകാവൂ എന്ന് വാണിങ് തന്നു ഞങ്ങളെ അന്ന് പോകാൻ അനുവദിച്ചു . പിന്നീടുള്ള ദിവസങ്ങളിൽ റാഗിങ്ങ് തുടർന്നു . എന്നെയും അവനെയും കൊണ്ട് പാട്ടും ഡാൻസും ഒക്കെ അവർ ചെയ്യിച്ചു .
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു അതിൽ ഒരു ചേട്ടൻ എന്റെ നമ്പർ ചോദിച്ചു . കൊടുക്കാൻ ഇഷ്ടമില്ലെങ്കിലും ധൈര്യം ഇല്ലാത്തതു കൊണ്ട് ഞാൻ അവസാനം ആ ചേട്ടന് എന്റെ നമ്പർ കൊടുത്തു .ആ ചേട്ടൻ എന്നോട് ചാറ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് എനിക്ക് ഒരു ലിങ്ക് അയച്ചു തന്നത് . അത് തുറക്കാതെ ഞാൻ എന്താന്ന് ചോദിച്ചപ്പോൾ എന്നോട് വായിക്കാൻ പറഞ്ഞു .
മലയാളത്തിലുള എന്തോ ആണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ അത് വായിച്ചു നോക്കി . കുറച്ചു വായിച്ചപ്പോൾ തന്നെ എന്റെ ശരീരം വിറക്കാൻ തുടങ്ങി
💬 Comments
View all comments