0%

Chapter Title : എന്റെ ആമി [കുഞ്ചക്കൻ]

Author : Kambikathakal Read All Parts 3.3K

പിന്നെ ഈ വീട്ടിൽ ഞാൻ ഒറ്റയ്ക്ക്.. എനിക്ക് പിന്നെ ആരും ഇല്ല.. ഉമ്മയ്ക്ക് വേറെയും കുഞ്ഞ് ജനിക്കും പിന്നെ ഉമ്മ എന്നെ കാണാൻ പോലും വരില്ല. ഉമ്മയ്ക്ക് ഭർത്താവ്, കുഞ്ഞ്, അവിടത്തെ അപ്പൻ, അമ്മ. അങ്ങനെ വേറൊരു കുടുംബം. ഇതിനിടയിൽ ഞാൻ ആരാ…

ഇങ്ങനെ എന്റെ മനസ്സിനെ വെട്ടി കീറുന്ന നൂറായിരം ചിന്തകൾ വന്ന് എന്നെ കൊത്തി വലിക്കാൻ തുടങ്ങി. എന്റെ കണ്ണൊക്കെ കലങ്ങി. ശെരിക്ക് ഒന്ന് അലറി കരയാൻ ആണ് എനിക്ക് തോന്നിയത്..

കുറച്ച് കഴിഞ്ഞപ്പോ ഉമ്മ വന്ന് വാതിലിൽ മുട്ടി എന്നെ വിളിച്ചു.

ഞാൻ കണ്ണൊക്കെ തുടച്ച് വാതിൽ തുറന്ന് പുരത്തിറങ്ങിയപ്പോ ഉമ്മ നല്ല ദേഷ്യത്തിൽ നിൽക്കുന്നു.

എന്താ.. ഞാൻ ചോദിച്ചു.

നീ എന്നാ ആസിമേ വീട്ടിൽ വരുന്നവരോട് ഇത്ര മര്യാദകേട് കാണിക്കാൻ തുടങ്ങിയത്..

ഞാൻ എന്ത് മര്യാദകേട് കാണിച്ചു എന്നാ..?

അവര് പോവാണെന്ന് പറഞ്ഞപ്പോ നീ റൂമിൽ കേറി വാതിൽ അടച്ചിരുന്നത് ശെരിയാണോ..? അവര് എന്ത് കരുതി കാണും…

ഓഹ്.. അവര് ഉമ്മാക്ക് വേണ്ടപ്പെട്ടവർ ആണല്ലോ ലെ.. സോറി ഞാൻ അത് ഓർത്തില്ല.

മകനായ ഞാൻ അന്ന് നിങ്ങളോട് കാല് പിടിച്ച് പറഞ്ഞതല്ലേ പൈസ ഞാൻ എടുത്തിട്ടില്ലെന്ന് നിങ്ങൾ കേട്ടോ.. ഏതോ ഒരു പെണ്ണ് പറഞ്ഞപ്പോൾ അല്ലെ നിങ്ങൾക്ക് എന്നെ വിശ്വാസമായത്.. എന്നിട്ട് എന്നെ സോപ്പിടാൻ വേണ്ടി ഒരു ഫോണും കുറച്ച് ബേക്കറിയും വാങ്ങി വന്നേക്കുന്നു… അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം.

ഇനി അടുത്ത പ്രാവശ്യം അവര് വരുമ്പോൾ പറഞ്ഞാൽ മതി ഞാൻ വേണ്ട പോലെ ചെയ്യാം… പോരെ.. എനിക്ക് വന്ന

💬 Comments

View all comments