Chapter Title : എന്റെ ആയിഷ [Pet Master]
ഒച്ച വെക്കണോ അവൾ നിന്നില്ല. കുറച്ച് കൂടി പിടിച്ചു നിന്നിട്ടു അവൾ എന്റെ കയ്യിൽ പിടിച്ചു. അപ്പോഴും ആ കൈ അവൾ മാറ്റിയില്ല. പകരം വേദന കടിച്ചമർത്താൻ എന്റെ കയ്യിൽ മുറുക്കി പിടിച്ചു...
അവളുടെ കണ്ണ് നിറയുന്നത് ഞാൻ കാണാതെ ഇരിക്കാൻ ആണോ എന്നറിയില്ല എന്റെ കൈ പിടിച്ചു അവൾ മുഖം താഴ്ത്തി...
എന്റെ കയ്യിൽ കണ്ണുനീർ തുള്ളിയുടെ നനവ് ഞാൻ അറിഞ്ഞു. മെല്ലെ ഞാൻ എന്റെ കയ്യുടെ ബലം കുറച്ചു. പതുക്കെ ഒരു തലോടൽ, അത് കുറച്ചു നേരം തുടർന്നു. എന്നിട്ട് ഞാൻ ആ കൈ എടുത്തു. ഞാൻ നോർമൽ ആയപ്പോഴും അവൾ തല ഉയർത്തിയില്ല. ഞാൻ അവളെ വിളിച്ചു...
വാവേ...
ഒരു വാക്ക് പോലും മിണ്ടാതെ ഇരുന്ന അവളോട് ഞാൻ തെറ്റ് പറ്റിയ കുഞ്ഞിനെ പോലെ ഒരായിരം സോറി പറഞ്ഞു. ഇന്നും പറയുന്നു... വാവേ സോറി...
അവൾ കണ്ണ് തുടച്ചു മുഖം ഉയർത്തി. നെഞ്ചിലെ വേദന അന്ന് ഞങ്ങൾ പിരിയുന്ന വരെ ഞാൻ അവളുടെ മുഖത്തു കണ്ടു.
ദിവസങ്ങളോളം ആ വേദന അവളിൽ നിന്നു. ആ വേദനയിലും അവൾ എന്നെ സ്നേഹിച്ചു. എന്റെ ഭ്രാന്ത് പോലും അവൾക്കു നിസാരമായിരുന്നു. എന്നെ അവൾ അത്ര സ്നേഹിച്ചിരുന്നു. ഞാൻ അവളെയും.
ഓരോ നിമിഷവും ഓരോ ഫോൺ കോളിലും അവളുടെ നെഞ്ചിന്റെ കാര്യം ഞാൻ തിരക്കി കൊണ്ട് ഇരുന്നു. വേദന കുറവുണ്ട് എന്ന് 3 ആമത്തെ ദിവസം എന്നോട് പറഞ്ഞത് സത്യമാണോ അതോ എന്നെ സമാധാനിപ്പിക്കാൻ ആണോ എന്നറിയില്ല. അടുത്ത ആഴ്ച വീണ്ടും കാണുമ്പോ ഇനി ഒരു തെറ്റും
💬 Comments
View all comments