Chapter Title : എന്റെ അച്ചായത്തിമാർ 6 [Harry Potter]
ഡാം, കുറുവ ദ്വീപ് ഒക്കെ കറങ്ങി രാത്രി ആണ് വില്ലയിൽ എത്തിയത്. രാത്രി നല്ല മഴ കൂടി പെയ്തിരുന്നു.
ആ ദിവസം അങ്ങനങ്ങു കടന്നുപോയി.
രാത്രിയിലുടനീളം മഴ തകർത്ത് പെയ്തു. പിറ്റേന്നും മഴ ചാറി ചാറി നിന്നു. അതുകൊണ്ട് എങ്ങും പോകാൻ നിന്നില്ല.
നല്ല ഫുഡ് ഒക്കെ ഉണ്ടാക്കി കഴിച്ച് എല്ലാവരും ജോലിയായി കഥകളൊക്കെ പറഞ്ഞിരുന്നു.
ഉച്ചക്ക് ഏകദേശം 2 മണി കഴിയും. ഞങ്ങളെല്ലാം ഒരു കഥകളും പറഞ്ഞിരിക്കുവായിരുന്നു. അപ്പോഴാണ് അനീറ്റ അങ്ങോട്ടേക്ക് വന്നത്.
അനീറ്റ :- ടാ.. നീയൊന്ന് എന്റെ കൂടെ ടൗൺ വരെ പോകാൻ വാ.
തമ്പാച്ഛൻ :- എന്ത് പറ്റി മോളേ..?
അനീറ്റ :- ഫോൺ താഴെ വീണു അപ്പാ. ഇപ്പോൾ ഓൺ ആകുന്നില്ല.
ഞാൻ :- ഇങ്ങ് താ.. ഞാനൊന്ന് നോക്കട്ടെ.
അനീറ്റ :- ഇല്ലടാ.. നോ രക്ഷ. നീ ഒന്ന് വാ. എനിക്കിതിനെപ്പറ്റി വലിയ പിടി ഒന്നുമില്ല.
തമ്പാച്ഛൻ :- മോനേ അജി.. ഒന്ന് പോയി വാടാ..
ഞാൻ :-ശരി തമ്പാച്ചാ..
പെട്ടെന്ന് തന്നെ ഞാൻ പോകാൻ റെഡി ആയി.
" അതേ.. കുരുത്തക്കേടിനൊന്നും നിൽക്കണ്ട കേട്ടോ ". ആൻസി എന്റടുത്തു വന്ന് മെല്ലെ ചെവിയിൽ പറഞ്ഞു.
"ഒന്ന് പോടീ…"
കുഞ്ഞിനെ അന്നയെ ഏൽപ്പിച്ചു ഞങ്ങൾ വണ്ടി എടുത്തു.
ചെറിയ ചാറ്റൽ മഴ ഉണ്ട്.ടൗണിൽ പോകാൻ ഒരു അരമണിക്കൂർ യാത്ര ഉണ്ട്.
വണ്ടി വില്ലയിൽ നിന്നും ഒരു 500 മീറ്റർ സഞ്ചരിച്ചു കാണും.
അനീറ്റ :- ടാ ആ വഴി പോ..
ഒരു ഇടുങ്ങിയ വഴി കാണിച്ചുകൊണ്ട് അനീറ്റ പറഞ്ഞു.
💬 Comments
View all comments