0%

Chapter Title : എന്റെ അച്ചായത്തിമാർ 6 [Harry Potter]

Author : Harry Potter Read All Parts 2.2K

ഉണ്ട്.

വനത്തെ പറ്റി ധാരാളം അറിവുകൾ ഉള്ളവരാണ് ഇവിടത്തെ ജീപ്പ് ഡ്രൈവർമാർ. മുത്തങ്ങ വന്യജീവി സങ്കേതത്തിന്റെ പ്രവേശന കവാടം കടന്ന് ഞങ്ങളുടെ വാഹനം മുൻപോട്ട് നീങ്ങി. ചെറിയ ചെറിയ കെട്ടിടങ്ങൾ രണ്ട് ഭാഗത്തും കാണാം.എല്ലാം പച്ച നിറത്തിൽ പ്രകൃതിയോട് ഇണങ്ങും വിധം നിർമ്മിച്ചവ.. പിന്നീട് വന മേഖലകൾ മാത്രമായുള്ള കാഴ്ചകൾ തന്നെ.. ദൂരെ കുറച്ച് ആനകൾ നടന്നു പോകുന്നത് കാണാം.. എന്നാലവ കാട്ടാനകൾ അല്ല.. പരിശീലനം കൊടുത്തു മാറ്റിയെടുത്ത കുംകിയാനകൾ ആണ്. ഇടക്ക് ചെറിയൊരു കുട്ടികൊമ്പനും അതിലൂടെ നടക്കുന്നു..

ഇപ്പോൾ  കാണുന്നത് സ്വാഭാവിക വന മേഖലകൾ ആണെങ്കിൽ പിന്നീട് അങ്ങോട്ടുള്ള കാഴ്ചകൾ മാറുന്നു.. അസ്വാഭാവിക വന മേഖലകൾ കടന്നു വരുന്നു.. രണ്ട് മൂന്ന് കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന യൂക്കാലി കൂട്ടങ്ങൾ ആണ് പിന്നെ..

നേരെ പോകുന്ന പാതയിൽ നിന്നും വാഹനം ഇടത്തോട്ട് തിരിച്ചു .. ആനകൾ വന്നു പോയ ലക്ഷണമുള്ള ചതുപ്പ് നിലങ്ങൾ കാണാം.

പേടിച്ചിട്ടെന്നോണം എന്റടുത്തിരുന്ന അന്ന എന്റെ കയ്യിൽ മുറുകെ പിടിച്ചു.ഒരു കൊച്ചു കുട്ടിയെപ്പോലെ അവളെന്റെ മുതുകിന് പിറകിൽ ഒളിക്കാൻ നോക്കി.

കുറച്ചു മുൻപോട്ട് നീങ്ങിയപ്പോൾ തന്നെ അസ്വാഭാവിക വന മേഖലയുടെ കാഴ്ചകൾ മാറി യഥാർത്ഥ വന മേഖലകൾ കടന്നു വരുന്നു..

ഇവിടെ മഴ പെയ്തില്ലെന്ന് തോനുന്നു.

കരിഞ്ഞുണങ്ങിയ പുൽമേടുകളും പച്ചപ്പ് കുറഞ്ഞ സസ്യലധാതികളും ആണ് കാഴ്ചയിൽ..

2 മണിക്കൂറോളം ഞങ്ങൾ കാട്ടിലൂടെ സഞ്ചരിച്ചു.മാൻ, മയിൽ, കാട്ടുപോത്ത് ഒക്കെ കണ്ണിൽ പെട്ടെങ്കിലും കടുവയും, ആനയും ഒന്നും മുന്നിൽ പെട്ടില്ല.

വനത്തിലൂടെ യുള്ള യാത്രകൾ പൂർത്തിയാക്കി പ്രധാന പാതയിലേക്ക് വാഹനമിറങ്ങി..വലത് ഭാഗത്ത് കർണാടക അതിർത്തി കാണാം..

💬 Comments

View all comments