Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]
ബ്രോ.. ഞാനന്ന് കുറച്ച് കുടിച്ചിരുന്നു.സോറി. ആ പെൺകുട്ടിയോടും എന്റെ സോറി പറഞ്ഞേക്ക്.
ഒന്നും മനസ്സിലാകാതെ ഞാൻ കിളിപോയി നിന്നു. നല്ല കാളക്കൂറ്റൻ പോലുള്ള ഒരുവൻ വന്ന് എന്നോട് സോറി പറയുന്നു.എന്ത് മൈര്ന്..?
എന്നോട് മാപ്പും പറഞ്ഞു അവിടിരുന്ന ബൈക്കിൽ കയറി അയാൾ പോയി.
ഇനിയും കാത്തിരുന്നിട്ട് കാര്യമില്ല.കഴിഞ്ഞ മൂന്ന് ദിവസം ഞാൻ എന്തൊക്കെയോ മൈരത്തരം കാണിച്ചു വെച്ചിറ്റുണ്ട്, അത് എന്താണെന്ന് കണ്ടു പിടിച്ചേ പറ്റു.
കാഫെറ്റീരിയയിൽ നിന്ന് അന്നക്ക് കഴിക്കാൻ ബ്രേക്ഫാസ്റ്റും വാങ്ങി ഞാൻ റൂമിലേക്ക് പോയി. അവളിപ്പോഴും ഉറക്കത്തിലാണ്. ഉണർത്താൻ നിന്നില്ല.എല്ലാ കാര്യവും അറിഞ്ഞിട്ട് അവളെ കാണുന്നതാവും ഉചിതം.
"ഫോൺ കേടായി…പുറത്ത് പോയി വരാം.വൈകും " ഇങ്ങനെ ഒരു പേപ്പറിൽ എഴുതിയവിടെ വെച്ച ശേഷം ഞാൻ പുറത്തേക്കിറങ്ങി. വൈകുന്നേരത്തിനുള്ളിൽ ഇതിനെല്ലാം ഒരു ഉത്തരം കണ്ടെത്തണം.
ഉഫ്.. മറന്നു..ഞാൻ വാലറ്റിൽ നിന്ന് കുറച്ച് പണം കൂടി ആ കത്തിനടുത്ത് വെച്ചു. ചിലപ്പോൾ കൈയിൽ പണം ഇല്ലെങ്കിലോ..അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. ആ ടേബിളിൽ ഒരു കാർ കീ ഇരുപ്പുണ്ട്. ഞാൻ മറ്റൊന്നും ആലോചിചില്ല ആ കാർ കീ അങ്ങെടുത്തു.പാർക്കിങ്ങിൽ ചെന്ന് സെൻസർ വെച്ച് നോക്കിയപ്പോൾ വണ്ടി കണ്ടു.
"മഹിന്ദ്ര താർ ?"
പക്ഷെ ഈ വണ്ടി ആരുടേതാണ്..? അന്നയുടേത് അല്ല.. ഞാൻ വണ്ടി തുറന്ന് rc ബുക്കെടുത്ത് നോക്കി.
" ജോൺ സാമുവൽ ". ഹാവൂ.. ജോൺ അങ്കിളിന്റെ വണ്ടി ആണ്, പക്ഷെ അങ്കിൾ വണ്ടി കൊണ്ട് വന്നില്ലാലോ.. ആഹ്.. എന്തായാലും അങ്കിളിനെ കണ്ടാൽ ബാക്കി കാര്യമറിയാം..
ഞാൻ അങ്കിളിന്റെ കോട്ടേജിലേക്ക് പോകാൻ തീരുമാനിച്ചു .മൊബൈൽ കടയിൽ ചോദിച്ചറിഞ്ഞത്
💬 Comments
View all comments