Chapter Title : എന്‍റെ അമ്മായിയമ്മ 68 [Sachin]
ഞങ്ങൾ കാപ്പി കുടിക്കാനിറങ്ങി..പോകുന്ന വഴി ബിബിനെയും ലെച്ചുവിനെയും മോനെയും കൂട്ടി..
കാപ്പി കുടി ഒക്കെ കഴിഞ്ഞ് ഇറങ്ങിയപ്പൊ ലോബ്ബിയിൽ ജീവിതത്തിൽ ഇനി ഒരിക്കലും കാണാൻ ഇടവരുത്തരാതെയെന്നു പ്രാർഥിച്ചിരുന്ന രണ്ടു പേരെ കണ്ടു..ഹരീഷും മായയും..ഭാഗ്യത്തിന് അവർ ഞങ്ങളെ കണ്ടില്ല..
രാവിലെ പിന്നെ അവിടെ ഒക്കെ കറങ്ങി നടന്ന് കുറെ കാട് പിടിച്ച് വഴികളിലൂടെ ഒക്കെ കയറിറങ്ങി മുറിയിൽ എത്തിയപ്പൊഴേക്കും നേരം വൈകി ...രാവിലെ കാപ്പി കുടിക്കാൻ താമസിച്ച് ചെന്നത് കൊണ്ടായിരിക്കണം ഉച്ചയ്ക്ക് ഊണ് രണ്ടര മണി വരെയെ ഉണ്ടാവുളളു എന്ന്അവർ പ്രെത്യേകം പറഞ്ഞായിരുന്നത് കൊണ്ട് ഞങ്ങൾ പിന്നെ അധികം വൈകാതെ തന്നെ ഊണ് കഴിക്കാൻ പോയി..
ഊണ് കഴിക്കാൻ പോയപ്പൊ ഞങ്ങളുടെ തൊട്ട് പുറകിലെ ടേബിളിൽ തന്നെ ഹരീഷും മായയും ഉണ്ടായിരുന്നു..അവരോടൊപ്പം മായയുടെ മമ്മിയും അനിയത്തിയും ഉണ്ടായിരുന്നു..
ഊണ് കഴിഞ്ഞിറങ്ങിയപ്പൊ ഹരീഷ് ഇങ്ങോട്ട് വന്ന് മുട്ടിയെങ്കിലും അധികം അടുപ്പിച്ചില്ല..വൈകുന്നേരം റിസോർട്ടുകാർ തന്നെ തയ്യാറാക്കിയ വണ്ടിയിൽ ബിബിനും ലെച്ചുവും മമ്മിയും എന്റെ ഭാര്യയും മോനും കൂടി നാട് കാണാൻ പോയി..
ആരും ഇല്ലാത്ത നേരം നോക്കി രണ്ടെണ്ണം അടിക്കാമെന്ന് കരുതി ഞാൻ പോയില്ല ...റൂമിൽ നിന്നിറങ്ങി ബാറിലേക്ക് നടക്കുന്ന വഴിയിൽ വെച്ചാണ് വീണ്ടും ഹരീഷിനെ കണ്ടത് ..അട്ട ഒട്ടുന്നത് പോലെ അങ്ങ് ഒട്ടി..
ഹരീഷ് : എത്ര നാളായെട ...
എന്നും പറഞ്ഞ് ചാടി മണ്ടക്കോട്ട് കേറി..പിന്നെ ബാറിൽ പോയി സ്വൽപ്പം കഴിച്ചിട്ടിറങ്ങിയപ്പൊ
ഹരീഷ് : വാട ..കുറച്ച് അങ്ങോട്ട് നടക്കാം..
ഓരോന്നൊക്കെ മിണ്ടിയും പറഞ്ഞും സ്വിമ്മിങ് പൂളിന് അടുത്ത് എത്തിയപ്പൊ
ഹരീഷ് : കുറച്ച്നേരം ഇവിടെ ഇരുന്നാലൊ ..
💬 Comments
View all comments