0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 7 [Rajavinte Makan]

വിഷമാവസ്ഥയിൽ ആയതു പോലെയായി രൂപത്തിൽ....ഒരു മാസം അങ്ങനെ കടന്നു പോയപ്പോളേക്കും അച്ഛൻ തടിയൊക്കെ വളർത്തി ഒരു സന്യാസി രൂപത്തിലേക്ക് എത്തിയത് പോലെ കാണപ്പെട്ടു... ആൾക്ക് ഒരു കാര്യത്തിലും ശ്രദ്ധയില്ലാതായി ആരോടും ഒന്നും മിണ്ടാതെ സ്കൂള് വിട്ട് വന്നാൽ വീട്ടിൽ തന്നെ ഇരിപ്പായി.... അച്ഛന്റെ മാനസിക പ്രശ്നം ചെറുതായി ചെറുതായി തറവാട്ടുകാർ അറിയാൻ തുടങ്ങി... അതുകൊണ്ട് തന്നെ അമ്മയോട് ബന്ധുക്കളും മറ്റും രഹസ്യമായി എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു.... പിന്നെ പിന്നെ അച്ഛന്റെ കുടുംബക്കാർ ആരും വീട്ടിലേക്കു വരാതെ ആയി.... അമ്മയുടെ വീട്ടുകാരും ഏതാണ്ടങ്ങനെ ഒക്കെ തന്നെ..... ശെരിക്കും വീട്ടിൽ എല്ലാരും ഒറ്റപെട്ട അവസ്ഥയായി... ഇതിനിടയിൽ പ്രീഡിഗ്രി ആദ്യം വർഷം കഴിഞ്ഞു രണ്ടാം വർഷം ആരംഭിച്ചു.... അനിയനെ അച്ഛന്റെ അനുജൻ അങ്ങേരുടെ വീട്ടിൽ നിർത്തി പഠിപ്പിക്കാൻ തീരുമാനിച്ചു.....പക്ഷെ ഈ കാലയളവിൽ ഒന്നും റിയാസേട്ടൻ പിന്നീട് വീട്ടിൽ വരുന്നതായി ഞാൻ കണ്ടിരുന്നില്ല.... ഞാൻ സെക്കന്റ്‌ഇയർ പ്രീഡിഗ്രി ചെയുമ്പോൾ റിയാസേട്ടൻ കോളേജിൽ ഉണ്ടായിരുന്നില്ല... ആളുടെ പഠിത്തം കഴിഞ്ഞു പോയിട്ടുണ്ടായിരുന്നു.... വീട്ടിലെ അവസ്ഥ കാരണം ഞാൻ സ്വപ്നയിൽ നിന്നു നന്നായി അകന്നു പോയിരുന്നു.... മാത്രമല്ല സ്വപ്നയെ കുറിച്ച് മോശപ്പെട്ട കഥകൾ നന്നായി കേൾക്കുകയും ചെയ്തിരുന്നു... പല ഞായറാഴ്ചകളിലും സ്വപ്ന കോളേജിൽ വരാറുണ്ടെന്നും ആരൊക്കെയോ ആയി അവൾ ബന്ധപെടുന്നുണ്ടെന്നും ഒക്കെ കേട്ടിരുന്നു.... അവളോട് അതെ കുറിച്ച് ചോദിക്കാം എന്ന് വിചാരിച്ചാൽ,,,,യാതൊരു സ്വാതന്ത്ര്യവും ഇല്ലാത്ത പോലെ അവൾ എന്നിൽ നിന്നു അകന്നു പോയിരുന്നു..... എന്റെ തന്നെ ജീവിതത്തിൽ ഒരുപാട് മടുപ്പു ഉണ്ടായ ദിവസങ്ങൾ ആയിരുന്നു അത്.... വീട്ടിൽ നിന്നു തന്നെ ഒളിച്ചോടി പോകാൻ തോന്നുന്ന നിമിഷങ്ങൾ ആയിരുന്നു.....

💬 Comments

View all comments