Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 4
ഇടി തീ കൊളുത്തി അപ്പോൾ ,,,,,, ദൈവമേ സമയം ഒരുപാട് രാത്രിയായിരിക്കുന്നു .... ആ ദുഷ്ടന്മാർ എന്നെ എന്തൊക്കെയോ ചെയ്തു കൊണ്ടു കടന്നു കളഞ്ഞു.... സമയം എത്രയായിന്നു പോലും ഒരു നിശ്ചയവും കിട്ടണില്ല.... ഞാൻ മെല്ലെ എങ്ങനെ ആ സ്ഥലത്തു നടന്നെത്തി എന്ന് ചിന്തിച്ചു നോക്കി..... ആലോചിച്ചു ആലോചിച്ചു വന്നപ്പോൾ എന്റെ മനസ്സിനുള്ളിൽ ഭീതി തളം കെട്ടി കൊണ്ടിരുന്നു....ഈശ്വരാ ഇനി ഇവിടെ നിന്നു എങ്ങനെ പോകും ഞാൻ..... വന്നത് പകൽ വെളിച്ചത്തിൽ ആയിരുന്നു ഇവിടെക്ക് ഞാൻ ,,,, അപ്പോൾ തന്നെ ഇരുട്ട് നിറഞ്ഞിരുന്നു ഇവിടെ ഈ വഴി നീളെ..... ജീവിതാവസാനം മുന്നിൽ എത്തിയ പോലെ തോന്നി എനിക്കപ്പോൾ..... മനസ്സും ശരീരവും ഭീതിയിൽ ആണ് പോയിരുന്നു അന്നേരം....
ഇവിടെ നിന്നും എങ്ങനെ പോകും എന്ന് ആലോചിച്ചു നിൽകുമ്പോൾ കുറച്ചു ദൂരെ നിന്നു ഒരു വെളിച്ചം കണ്ടു ഞാൻ..... ആ വെളിച്ചം ഇപ്പോൾ എന്റെ അടുത്തേക്ക് വന്നു വന്നു കൊണ്ടിരിക്കുകയാണ്..... എന്താണതു എന്ന് ആലോചിക്കുമ്പോളെക്കും അത് എന്റെ അടുത്തെത്തി കഴിഞ്ഞിരുന്നു.... ഞാൻ ആ രൂപം കണ്ടു ഞെട്ടി.... അതേ ഇത് അതാണ്,,,,,,, ഞാൻ എന്റെ വീടിന്റെ നാഗതറയിൽ കണ്ട അതേ രൂപം..... അതേ മനുഷ്യൻ.... അയാൾക്കു ചുറ്റും സൂര്യ പ്രഭ തിളങ്ങി തിളങ്ങി ആ കാട് ഇപ്പോൾ ഒരു പകൽ പോലെ ആ ഇരുട്ടിനെ പ്രതിരോധിച്ചു തിളങ്ങി..... അയാളുടെ ആ സൂര്യപ്രഭ കാരണം വഴി തെളിഞ്ഞു നിന്നു.....എന്റെ നാവിൽ നിന്നും ഞാൻ പോലും അറിയാതെ ആ നാമം പുറത്തു വന്നു """""അപ്പു """....
അതിനയാൾ :അതേ,,, അപ്പു.... അപ്പു തന്നെ
💬 Comments
View all comments