Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 4
നീങ്ങി നീങ്ങി എന്റെ അരികിലേക്ക് വരുന്നു.... സൂര്യകിരണങ്ങൾ ആ പാതി രാത്രിയിലും എന്റെ കണ്ണുകളിൽ പതിച്ച കാരണം എന്റെ കണ്ണുകൾക്കു എന്തോ താങ്ങാവുന്നതിലും കൂടുതൽ വെളിച്ചം കണ്ണിൽ പതിയുന്നു... ഞാൻ ആ വേളയിൽ കണ്ണുകൾ അടച്ചു കിടക്കയിലെക്ക് വീഴുന്നു.......
പിന്നീട് എന്റെ കണ്ണുകളിൽ സൂര്യപ്രകാശത്തിന്റെ കിരണങ്ങൾ വന്നു പതിയുന്നു... ഞാൻ കണ്ണുകൾ തുറന്നു നോക്കുമ്പോൾ ജനലിന്റെ പാളികളിലൂടെ സൂര്യകിരണങ്ങൾ എന്റെ മുഖത്തടിക്കുന്നു..... പുറത്തു കിളികളുടെ ശബ്ദം കേൾക്കുന്നു.....സൂര്യദേവൻ മലനിരകളിൽ നിന്നു ഉദിച്ചു വന്നിരിക്കുന്നു.... ഞാൻ പെട്ടന്ന് കിടക്കയിൽ നിന്നു ഞെട്ടി എണീറ്റു.... അപ്പോളാണ് മനസിലായത് ഞാൻ കിടക്കയിൽ ദിശ മാറിയാണ് കിടന്നിരുന്നതെന്നു.....എന്റെ ബൈനാകുലർ ജനാലരികിൽ വീണു കിടക്കുന്നത് ഞാൻ കണ്ടു.... അതിൽ നിന്നു മനസിലായി ഞാൻ ഇന്നലെ കണ്ടത് ഒന്ന് സ്വപ്നമായിരുന്നെങ്കിൽ മറ്റൊന്ന് യാഥാർഥ്യം ആയിരുന്നെന്ന്..... ഞാൻ വേഗം മേശമേൽ ഇരിക്കുന്ന കൃഷ്ണവിഗ്രഹത്തെ നോക്കി,,,, അതവിടെ ഇരിക്കുന്നു... അതിനടുത്ത് ഞാൻ ഇന്നലെ നോക്കിയ പുസ്തകവും ആ മയിൽപീലിയും..... ഞാൻ ആ മയിൽപീലി എടുത്തു എന്റെ ഹൃദയത്തോടടുപ്പിച്ചു തെറ്റുകളിൽ നിന്നു എന്നെ രക്ഷിക്കണേ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു.....പിന്നെ ഞാൻ അവിടെ നിന്നു എണീറ്റു റൂമിനു വെളിയിൽ പോകുന്നു......
അടുക്കളയിൽ 'അമ്മ പാചക വേളയിൽ ആണ് ഇപ്പോൾ ..... പുട്ട് ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു 'അമ്മ.....
ഞാൻ അവിടെ ചെന്നപ്പോൾ 'അമ്മ :ഹോ,,,,, ഇന്നെന്തു പറ്റി !!നേരത്തെ എണീറ്റല്ലോ എന്റെ പൊന്നുമോൻ എന്ന് പറയുന്നു......
' അമ്മ അത് പറഞ്ഞപ്പോൾ ഞാൻ അടുക്കളയിൽ നിന്ന് ഹാളിലെ ക്ലോക്കിലേക്ക് കണ്ണേത്തിച്ചു കൊണ്ടു സമയം നോക്കി..... പതിവിലും ഒരു മണിക്കൂർ മുന്നേ ആണ്
💬 Comments
View all comments