Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 4
ആസ്വദിക്കുന്നവേളയിൽ എന്റെ കൈകൾക്ക് ബലം ഞാനറിയാതെ കുറഞ്ഞുകൊണ്ടിരുന്നു.... ആ വേളയിൽ അവൾ,,,, അവളുടെ കൈകൾ കൊണ്ടുള്ള ശക്തിയായ തള്ളിച്ചയിൽ ഞാൻ പുറകിലേക്ക് തെന്നി മാറി ആ റബ്ബർ മരങ്ങൾക്കിടയിലേക്ക് തെറിച്ചു വീണു..... അഞ്ചാറ് വട്ടം ശരീരം ഉരുണ്ട് ഉരുണ്ട് ഞാൻ ഒരു റബ്ബർ മരത്തിൽ തടഞ്ഞു നിന്നു.... ആ റബ്ബർ മരത്തിന്റെ ചുവട്ടിൽ നിന്നു ഞാൻ ദേഹത്തെ മണ്ണും പൊടിയും തട്ടി എഴുന്നേൽക്കുമ്പോൾ സ്വപ്ന ഓടിയോടി അകന്നു പോയി കൊണ്ടിരിക്കുകയായിരുന്നു.... ഞാൻ എഴുന്നേറ്റു നിൽകുമ്പോൾ അത് വഴി നടന്നു വന്നുകൊണ്ടിരുന്ന കുറച്ചു പെൺകുട്ടികൾ എന്നെ കളിയാക്കി ചിരിച്ചു കൊണ്ടു നടന്നു പോയി.... ഞാൻ ആ റബ്ബർ മരങ്ങൾക്കിടയിൽ നിന്നു മുകളിലെ സ്റ്റെപ്പിലേക്ക് കേറുന്നു....എന്നിട്ടു ആ റബ്ബർ എസ്റ്റേറ്റിലൂടെ നടന്നു നീങ്ങുന്നു.....
ക്ലാസ്സിൽ ഞാൻ എത്തിയപ്പോൾ സ്വപ്ന ഡെസ്കിൽ തല വെച്ചു കുമ്പിട്ടു കിടക്കുന്നു....ഞാനും അവളും ഒന്നിച്ചാണ് ക്ലാസ്സിൽ വരാറ് എന്നും.. അത് കണ്ടിട്ടാവണം,,,, ഞാൻ ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാരും എന്റെ അടുത്തേക്ക് വന്നു അവൾക്കെന്തു പറ്റി എന്ന് തിരക്കുന്നു...... അന്നേരം ഞാൻ അവരോട് എന്തു പറയണം എന്നറിയാതെ വിഷമിച്ചു നിൽകുമ്പോൾ,,,, ക്ലാസ്സിൽ സ്വപ്നയുടെ അടുത്തിരിക്കുന്ന പെൺകുട്ടി (സവിത )
അവൾ പറഞ്ഞു :ഇവൾ ഇവിടെ വന്നപ്പോൾ മുതൽ ഇങ്ങനിരുന്നു കരയുകയാണ്,,,,ആരെന്തു ചോദിച്ചിട്ടും അവളൊരക്ഷരം പറയണില്ല......
സവിതയുടെ ആ ചോദ്യം എന്നോടായിരുന്നു..... എന്തുത്തരം നൽകണമെന്നറിയാതെ ഞാൻ നിന്ന് പരുങ്ങുന്നു.......
അന്നേരം സവിത വീണ്ടും : നീയെന്താടാ മിണ്ടാതെ നില്കുന്നെ,,,നിങ്ങൾ ഒരുമിച്ചല്ലേ വന്നത് എന്നിട്ട് നീയന്താ മിണ്ടാതെ നില്കുന്നത്,,,, എന്താ കാര്യംന്നച്ചാപറയെടാ.....
സവിത അത് പറഞ്ഞു കേട്ടപ്പോൾ എന്റെ ഉള്ളോന്ന്
💬 Comments
View all comments