0%

Chapter Title : എന്റെ അനുമോൾ 4 [Garuda]

Author : Garuda Read All Parts 1.5K

ദൈവമേ ഇന്നല്ലേ എന്റെ പിറന്നാൾ. എല്ലാം മറന്നിരിക്കുന്നു. എങ്ങനെ മറക്കാണ്ടിരിക്കും. ഫോണിൽ മാത്രമല്ലേ ഇന്നലെ മുഴുവൻ.

നല്ല ഇഡലിയുടെയും ചട്ട്ണിയുടെയും മണം മൂക്കിലടിച്ചു. നോക്കിയപ്പോൾ നല്ല ഇഡലിയും ചട്ണിയും മുന്നിൽ. അതിന്റെ അപ്പുറത്ത് കുശുമ്പോടെ അമ്മ. ഞാൻ അമ്മയുടെ അടുത്ത് ചെന്ന് കവിളിൽ ഒരുമ്മ കൊടുത്തു.

" നിനക്കെന്താ ഒന്ന് നേരത്തെ എണീറ്റാൽ. ക്ലാസ്സില്ല എന്ന് കരുതി വെറുതെ കിടന്നു ഉറങ്ങാനാണോ തീരുമാനം"

" എന്റെ ചക്കര അമ്മയല്ലേ. പിണങ്ങല്ലേ വാ നമുക്ക് കഴിക്കാം " ഞാൻ അമ്മയെ സോപ്പിട്ടു.

" നീ ആദ്യം ഭക്ഷണം കഴിക്കു. എന്നിട്ട് നല്ലോണം പ്രാർത്ഥിക്ക്"

ഞാനൊന്നു മൂളി. ഭക്ഷണം കഴിച്ചു. അമ്മ എന്നോട് ഓരോ കാര്യങ്ങൾ പറഞ്ഞോണ്ടിരുന്നു. അച്ഛനാണെങ്കിൽ പത്രത്തിലെ എല്ലും പൊടിയും ഓരോന്നായി നുകഞ്ഞെടുക്കുന്നു.

ഞാൻ കൂട്ടുകാരെ വിളിച്ചു. പുഴയിൽ മീനുകൾക്ക് തീറ്റ കൊടുക്കാൻ പോകുന്ന കാര്യം ഓർമിപ്പിച്ചു. എല്ലാവരും ഓരോ തിരക്കിൽ ആയിരുന്നു.

"ടിം ടിം "

Whatsaapp മെസ്സേജ് വന്നു. മാമിയാണ്. ഒരു മിടിപോടെ ഓപ്പൺ ചെയ്തു.

" ടാ ഇന്നെന്താ പരിപാടി "

ചിലപ്പോൾ വീട്ടിലേക്കു ചെല്ലാൻ ആയിരിക്കും. കള്ളി. ഒരു ചെറിയ ചിരിയോടെ ഞാൻ റിപ്ലൈ നൽകി.

"Nothing "

" എന്നാൽ നമുക്കെന്റെ വീടുവരെ പോയാലോ "

ഇതെന്ത് കൂത്തു. ഇനിയിപ്പോൾ എന്തിനാണാവോ അങ്ങോട്ട്. എന്റെ ചിന്താഗതിയെ തിരുത്തിച്ച ചോദ്യം.

"എന്തുപറ്റി മാമി "

"അമ്മയൊന്നു ചെല്ലാൻ പറ്റുമോയെന്നു ചോദിച്ചു. പിന്നെ നിനക്ക് വേണ്ട ബുക്കും എടുക്കാമല്ലോ"

ഇന്നലെ നടന്ന കാര്യങ്ങളൊന്നും ഓർമയില്ലാത്ത പോലെയാണ് സംസാരം. എന്തായാലും വേറെ പണിയൊന്നുമില്ല. പോയേക്കാം

💬 Comments

View all comments