0%

Chapter Title : എന്റെ അനുമോൾ 4 [Garuda]

Author : Garuda Read All Parts 1.5K

തേക്കാൻ. അതൊക്കെ നിങ്ങൾ പെണ്ണുങ്ങൾക്ക്‌ പറഞ്ഞിട്ടുള്ളതാണ് "

"എന്നാര് പറഞ്ഞു. ആണുങ്ങളും തേക്കും. അത് തേച്ചാൽ നിന്റെ മുഖം തിളങ്ങി നിൽക്കും "

"ഓ എനിക്കുള്ള തിളക്കം മതി. ആരെയും കാണിക്കാനൊന്നുമില്ലല്ലോ "

" അയ്യടാ അങ്ങനെ ആരെയും കാണിക്കണ്ട. ഞാൻ മാത്രം കണ്ടാൽ മതി ഈ ചെക്കനെ "

അവൾ അടുത്ത് വന്നു എന്റെ മൂക്കിൽ പിടിച്ചു തിരിച്ചു. ഞാൻ അവളുടെ കണ്ണിലേക്കു നോക്കി ആ കൈ പിടിച്ചു അതിൽ ഉഴിഞ്ഞു കൊണ്ടിരുന്നു.

"ആരെങ്കിലും കാണും വിട് "

അവൾ പുറത്തേക്കു നോക്കി പറഞ്ഞു.

"എന്നാ വാ നമുക്ക് അകത്തേക്കിരിക്കാം "

"അയ്യടാ മോനെ. എന്താ നിന്റെ ഉദ്ദേശം. അതൊക്കെ കല്ല്യാണം കഴിഞ്ഞിട്ട് മതി ട്ടോ "

അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

"ആഹാ നീ കല്ല്യാണം വരെയെത്തിയോ."

"അതെന്താ കല്യാണം വേണ്ടേ "

അവൾ ദേഷ്യത്തോടെ ചോദിച്ചു.

"വേണം. അതിനു ഒരുപാട് സമയം ഉണ്ടല്ലോ അത് വരെ ഞാൻ കാത്തിരിക്കണ്ടേ "

"വേണം കാത്തിരിക്കണം. അന്ന് മുതൽ ഞാൻ നിന്റെ മാത്രം ആയിരിക്കും "

"അപ്പോൾ.....ഇപ്പോൾ നീ എന്റെ അല്ലെ "

അവളുടെ കൈ വിട്ട് ദേഷ്യത്തോടെ ഞാൻ ചോദിച്ചു.

" എടാ അങ്ങനെ അല്ല. "

അവൾ സങ്കട പെട്ടപ്പോൾ ഞാൻ വിഷയം മാറ്റി.

" ഞാൻ വെറുതെ പറഞ്ഞതാടീ കാന്താരീ"

അവൾക്കു സന്തോഷമായി. അവൾ എന്നെ നോക്കി നിന്നു.

"ടാ നിന്റെ മുഖത്തു ഞാൻ ഒരു ക്രീം പുരട്ടി തരട്ടെ "

"എന്ത് ക്രീം "

"നീ ഹാളിൽ ഇരിക്ക് "

💬 Comments

View all comments