0%

Chapter Title : എന്റെ അനുമോൾ 4 [Garuda]

Author : Garuda Read All Parts 1.5K

മുഖങ്ങളിൽ നിന്നും അത് വ്യക്തം. മാമി എന്റെ കൈപിടിച്ച് മാമിയുടെ കൈകളിൽ വച്ചു. ഭയങ്കര സോഫ്റ്റ്‌ ആയിട്ട് തോന്നി എനിക്ക്.

"അതെന്താ നീയെങ്ങനെ പറഞ്ഞെ. ഞാൻ എപ്പോഴും നിന്റെ കൂടെ ഉണ്ടാവും. നിന്റെ ഫ്രണ്ട് ആയിട്ട്. ഇപ്പോൾ നീ അകത്തേക്ക് വാ. ഞാൻ എന്റെ മുറിയൊക്ക കാണിക്കാം"

ഞാൻ ചെറിയ ചിരിയോടെ മാമിയുടെ കൂടെ അകത്തേക്ക് പോയി. മാമിയുടെ മുറി കാണിച്ചു തന്നു. അവിടെ ഇപ്പോൾ ആരും കിടക്കാറില്ല. കുറെ ബുക്കുകൾ ഉണ്ട്. എല്ലാം അടുക്കി വൃത്തിയായി വച്ചിട്ടുണ്ട്. അമ്മ അപ്പുറത്ത് അടുക്കളയിൽ ഉണ്ട്. ശബ്ദം കേൾക്കാം.

"ഇതാണ് എന്റെ റൂം. എന്റെ കുട്ടിക്കാലം തൊട്ടേ ഞാൻ ഇതിലാണ് കിടക്കുന്നതു. ഇപ്പോൾ ഇവിടെ ആരും ഇല്ല "

ഞാൻ ചിരിച്ചു. മാമി അതുകണ്ടു.

"ആഹാ ചിരിയൊക്കെ വന്നോ. എന്റെ കുട്ടാ നിന്റെ വാടിയ മുഖം കണ്ടപ്പോൾ ഒരുപാട് വിഷമമായി. ഇപ്പോഴാണ് സമാധാനമായത് "

ഞാൻ മാമിയെ നോക്കി പുഞ്ചിരിച്ചു. എനിക്ക് ഒന്നും പറയാൻ സാധിക്കുന്നില്ല.

"കണ്ടോ എന്തൊരു ചിരിയാണ് ചെക്കന്. എന്നിട്ട് അതും മറച്ചു വെച്ചു മുഖം കറുപ്പിച്ചിരിക്കുന്നു "

പതിയെ എന്റെ അടുത്തുവന്നു എന്റെ രണ്ടുകവിളിലും നുള്ളിക്കൊണ്ട്..

"ഇനി ഈ മുഖം കറുക്കരുത്. എന്നും ചിരിച്ചു കാണണം. ഈ പുഞ്ചിരി എന്നും ഉണ്ടാവണം. എന്താണെന്നറിയില്ല നീ കുറച്ചുനേരം മിണ്ടാതിരുന്നപ്പോൾ എനിക്ക് ആകെ വല്ലാതായി. കുറച്ചു മാസങ്ങൾ മാത്രമേ നമ്മൾ കണ്ടിട്ടുള്ളു. ഒരു നല്ല കൂട്ടുകാരൻ ആണ് എനിക്ക് നീ. ഒരു പക്ഷെ അതിലും മേലെ"

മാമിയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. എന്റെ അടുത്താണ് മാമി

💬 Comments

View all comments