Chapter Title : എന്റെ അനുമോൾ 5 [Garuda]
ആർക്കും ബോധം തെളിഞ്ഞിട്ടില്ലായിരുന്നു '
ഒരു നെടുവീർപ്പോടെ അമ്മിണി ചേച്ചി പറഞ്ഞു നിർത്തി. പാവം രേഷ്മ എന്റെ വിവരങ്ങൾ അറിയാതെ ഒരുപാട് വിഷമിച്ചിട്ടുണ്ടാവും. അവൾ കണ്ണ് തുടച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു എന്റെ അഭിമുഖമായി നിന്നു. അമ്മയും രാജിയും കാണാതെ ഞാൻ അവളുടെ ഉള്ളം കയ്യിൽ പിടിച്ചു. അവൾ എന്നെ മുറുകെ പിടിച്ചു. എന്തോ ഇരുന്നു ആശ്വാസം കിട്ടിയത് പോലെ. എന്നെ കണ്ടു നിൽക്കാൻ പറ്റാത്തത് കൊണ്ടാവാം അവൾ കരഞ്ഞു കൊണ്ടു പുറത്തിറങ്ങി.
" ഏത് നേരവും കരച്ചിലാണ് അവൾ. ഭക്ഷണം പോലും ശരിക്കും കഴിക്കുന്നില്ല. പറഞ്ഞാൽ കേൾക്കണ്ടേ "
അവൾ ഓടി പോകുന്നത് കണ്ട അമ്മിണി ചേച്ചി പറഞ്ഞു. ഞാൻ മുഖം ചെരിച്ചു കരഞ്ഞു. അതും പറഞ്ഞു അമ്മിണി ചേച്ചിയും രേഷ്മയും പോയി. രാജി എന്റെ അടുത്ത് വന്നിരുന്നു. എന്റെ കണ്ണീരിൽ തലയണ നനഞ്ഞു എന്റെ മുഖത്തു തണുപ് അനുഭവപ്പെട്ടു.
എല്ലാരുടെയും ഫോണുകൾ നഷ്ടപ്പെട്ടിരുന്നു. ആയതിനാൽ ആർക്കും വിളിക്കാനും മെസ്സേജ് അയക്കാനും സാധിച്ചില്ല. പിന്നെ ഒരുപാട് പേര് കാണാൻ വന്നു. കൂട്ടുകാർ നാട്ടുകാർ കുടുംബം അങ്ങനെ.. Tv യിലൊക്കെ വാർത്ത വന്നത് കൊണ്ട് എല്ലാവരും അറിഞ്ഞിരുന്നു. കോളേജിലെ കൂട്ടുകാരും ടീച്ചേഴ്സും ഒരുപാട് സാധനങ്ങളും പൈസയും തന്നു. അതിനിടക്ക് കുട്ടേട്ടൻ ഒരു ഫോൺ എനിക്ക് വാങ്ങി തന്നു. പുതിയ സിമ്മും ഉണ്ടായിരുന്നു. അച്ഛന് പിന്നെ പഴയ ഏതൊരു ഫോൺ വീട്ടിലുണ്ടായിരുന്നു. അമ്മക്ക് ഇനി ഫോൺ ആവശ്യമില്ലല്ലോ. അപ്പോൾ മാമിക്ക്. ഞാൻ ആലോചിച്ചു കിടന്നു. മാമിയെ വിളിക്കണമെങ്കിൽ നമ്പറും ഇല്ല.
കുറെ കഴിഞ്ഞു മാമൻ വന്നു. മാമിക്കു കുഴപ്പമൊന്നുമില്ല
💬 Comments
View all comments