0%

Chapter Title : എന്റെ അനുമോൾ [Garuda]

Author : Garuda Read All Parts 623

പാവം മുഖം കണ്ടാൽ അറിയാം. അല്ലേലും ആർക്കു വേണ്ടിയാ ഇങ്ങനെ കഷ്ടപ്പെടുന്നത്. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. ഞാൻ കൊണ്ട് വരാം. അതും പറഞ്ഞു ഞാൻ മുന്നിലോട്ടു നടന്നു. അപ്പോഴാണ് മാമൻ കയറിവരുന്നത്. എന്നെ കണ്ടതും എന്റെ അടുത്തേക്ക് വന്നു. നീ എവിടെ പോവാ..

ഞാൻ വിറകു കൊണ്ടുവരാൻ.

അതിനാ നിന്നെ ഞാൻ വിളിച്ചേ. പുറത്തൊരു ഗുഡ്സ് ഉണ്ട്. അതിൽ പൊയ്ക്കോ.

ശരി മാമ. കുട്ടേട്ടൻ അകത്തേക്ക് പോയി. ഞാൻ ഗുഡ്‌സിന്റെ അടുത്തേക്കും. ദേഷ്യക്കാരനാണെങ്കിലും എന്നോട് വലിയ കുഴപ്പമൊന്നുമില്ല. നല്ല സ്നേഹമാണ്.

രാവിലെ 10നാണ് മുഹൂർത്തം. ഞാൻ എന്റെ പണികളെല്ലാം കഴിഞ്ഞു കുളിക്കാൻ പോയി.

എല്ലാവരും പുതിയ ഡ്രെസ്സുകൾ ധരിച്ചു സുന്ദരീ സുന്ദരന്മാരായിരിക്കുന്നു. കേരളത്തിന്റെ പരമ്പരാഗത വസ്ത്രമായ വെള്ള മുണ്ടും ഓഫ്‌ കളർ വൈറ്റ് ഷർട്ടും എടുത്തു ഇട്ടു. കണ്ണാടിയിൽ നോക്കി. ഒരു സുന്ദരൻ തന്നെ. ആരും ഒന്ന് നോക്കും. പുകവലിയില്ല കള്ളുകുടിയില്ല. ഞാൻ എന്നെ തന്നെ സ്വയം പുകഴ്ത്തി. എല്ലാവരും പോകാൻ റെഡി ആയിട്ടുണ്ട്.

വേഗം മുറ്റത്തേക്ക് പോയി. മാമന് കയറാൻ വെള്ള കളർ ടോയോട്ടയുടെ എതിയോസ് കാറാണ്. കൊച്ചു പൂകളൊക്കെ വച്ചു മാമന്റെ കൂട്ടുകാർ അതിനെ അലങ്കരിച്ചു വച്ചിട്ടുണ്ട്. എല്ലാവരും വാഹനങ്ങളിൽ കയറി. അച്ഛനും അമ്മയും ഞാനും ഞങ്ങളുടെ വണ്ടിയിൽ കയറി. പ്രാർത്ഥിച്ചു വാഹനങ്ങൾ മുന്നോട്ടു നീങ്ങി. ഒരാളെയും കൂടി കയറ്റിയാൽ മതിയായിരുന്നു ഒരാൾക്ക്‌ കൂടിയുള്ള സ്ഥലമുണ്ടായിരുന്നു. അമ്മ പറഞ്ഞത് കേട്ടു അച്ഛൻ. തുടങ്ങി ഇവൾ.

എല്ലാവരും വന്നിട്ടുണ്ട്. ഇനി അവിടെ ആരും ഇല്ല. വേണമെങ്കിൽ പാചകക്കാരനെയും വിളിക്കാമായിരുന്നു. അച്ഛൻ അമ്മയെ കളിയാക്കി. അമ്മ അച്ഛനെ പുച്ഛിച്ചു പുറത്തേക്കു നോക്കിയിരുന്നു. അനിയത്തി പാറു പുറത്തെ കാഴ്ചകളിൽ മുഴുകി ഇരിക്കുകയായിരുന്നു.

ഒരു മണിക്കൂർ കഴിഞ്ഞു കൃത്യം 9.40 നു ഞങ്ങൾ കല്ല്യാണ വീട്ടിൽ എത്തി. ഒരു കൊച്ചു വീട്. കുറച്ചു മാറി ഒരു റബ്ബർ തോട്ടത്തിൽ പന്തൽ ഇട്ടിട്ടുണ്ട് ഞങ്ങൾ എല്ലാവരും അവിടെ ഇരുന്നു. മാമൻ മുന്നിൽ കൂട്ടുകാരുടെ കൂടെ ഇരിക്കുന്നുണ്ട്. മാമനെ കാണാൻ ഇന്ന് നല്ല ഭംഗിയുണ്ട്. മുഖത്തു ഒരു തെളിച്ചവും. എല്ലാവർക്കും കുടിക്കാൻ

💬 Comments

View all comments